വിരാട് കോഹ്‍ലി വെസ്റ്റിന്‍ഡീസിൽ ഏതെങ്കിലും ഫോര്‍മാറ്റിൽ കളിക്കണമായിരുന്നു – ആകാശ് ചോപ്ര

Sports Correspondent

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‍ലി വെസ്റ്റിന്‍ഡീസിൽ ഏകദിനത്തിലോ ടി20യിലോ കളിക്കണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ആകാശ് ചോപ്ര. താരത്തിന് ഏഷ്യ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്തുവാനുള്ള മികച്ച അവസരം ആയിരുന്നു വിന്‍ഡീസ് പരമ്പര എന്നും താരം ഇപ്പോള്‍ അടുത്തിടെയായി കുറച്ച് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളുവെന്നും ആകാശ് ചോപ്ര കൂട്ടിചേര്‍ത്തു.

ഇന്ത്യന്‍ ടീമിന്റെ പുതിയ ശൈലി ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുക എന്നതാണെന്നും ഏറെ കാലമായി കളിക്കളത്തിന് പുറത്തിരിക്കുന്ന വിരാട് കോഹ്‍ലിയ്ക്ക് ആ ശൈലിയിലേക്ക് വേഗത്തിൽ ഏഷ്യ കപ്പിനിടെ മാറാനാകുമോ എന്നത് ഉറപ്പില്ലെന്നും ആകാശ് ചോപ്ര തന്റെ അഭിപ്രായമായി പറഞ്ഞു.

രോഹിത്തിനും സൂര്യകുമാറിനും പോലും എല്ലാം മത്സത്തിലും സ്കോര്‍ ചെയ്യാനാകില്ലെന്നും പക്ഷേ അവര്‍ സ്ഥിരമായി കളിക്കുന്നതിനാൽ അവരുടെ മികച്ച ഇന്നിംഗ്സുകള്‍ ഏവരുടെയും മനസ്സിലുണ്ടാകുമെന്നും എന്നാൽ വിരാട് കോഹ്‍ലി വലിയ ബ്രേക്കിന് ശേഷം ആണ് മടങ്ങിയെത്തുന്നതെന്നും ചോപ്ര പറഞ്ഞു.