നികിത പാരിസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി

Newsroom

Img 20220806 193943
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ഇംഗ്ലീഷ് താരം നികിത പാരിസിനെ സ്വന്തമാക്കി. 2023/24 സീസണിന്റെ അവസാനം വരെയുള്ള കരാറിൽ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. മുമ്പ് എവർട്ടൺ, മാഞ്ചസ്റ്റർ സിറ്റി, ഒളിമ്പിക് ലിയോണൈസ്, ആഴ്സണൽ എന്നിവർക്ക് ഒപ്പം കളിച്ചിട്ടുണ്ട്. അവസാനം ആഴ്സണലിൽ ആയിരുന്നു.

വനിതാ സൂപ്പർ ലീഗ് കപ്പ്, വനിതാ സൂപ്പർ ലീഗ്, വിമൻസ് എഫ്എ കപ്പ്, ഷെബീലീവ്സ് കപ്പ്, അർനോൾഡ് ക്ലാർക്ക് കപ്പ്, യുവേഫ വിമൻസ് ചാമ്പ്യൻസ് ലീഗ് എന്നിവയുൾപ്പെടെയുള്ള വലിയ കിരീടങ്ങൾ നികിത ഇതിനകം നേടിയിട്ടുണ്ട്. വെംബ്ലിയിൽ ജർമ്മനിയെ തോൽപ്പിച്ച് യൂറോപ്യൻ ചാമ്പ്യൻമാരായി ഇംഗ്ലീഷ് ടീമിന്റെയും ഭാഗമായിരുന്നു ഫോർവേഡ് ആയ നികിത പാരിസ്.

Story Highlight: Man Utd have completed the signing of Nikita Parris from Arsenal