ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഓഗസ്റ്റ് 27ന്, എസിസി പ്രസിഡന്റായി ജയ് ഷാ 2024 വരെ തുടരും

Sports Correspondent

20222 ഏഷ്യ കപ്പ് ഓഗസ്റ്റ് 27ന് ആരംഭിയ്ക്കം. സെപ്റ്റംബര്‍ 11 വരെ ടൂര്‍ണ്ണമെന്റ് ശ്രീലങ്കയിൽ നടക്കും. ഇന്ന് ചേര്‍ന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. എസിസി പ്രസിഡന്റ് ജയ് ഷായുടെ കാലാവധി 2024 വരെ നട്ടുവാനും യോഗത്തിൽ തീരുമാനം ആയി.

ടി20 ഫോര്‍മാറ്റിലാവും ഇത്തവണത്തെ ടൂര്‍ണ്ണമെന്റ്. 2020ൽ ശ്രീലങ്കയിൽ നടത്താനിരുന്ന ടൂര്‍ണ്ണമെന്റ് കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷം പാക്കിസ്ഥാനിലാണഅ ടൂര്‍ണ്ണമെന്റ്.