പ്രതീക്ഷ, ആശ്വാസം, സഹൽ അബ്ദുൽ സമദ് പരിശീലനം പുനരാരംഭിച്ചു എന്ന് ഇവാൻ

Sahal Blasters

കേരള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഐ എസ് എൽ ഫൈനലിൽ ഇറങ്ങുമ്പോൾ ഒപ്പം അവരുടെ യുവതാരം സഹൽ അബ്ദുൽ സമദ് ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് അല്പം ആശ്വാസം. ഹാംസ്ട്രിങ് ഇഞ്ച്വറി ആയ സഹൽ ഇന്ന് പരിശീലനം പുനരാരംഭിച്ചു എന്ന് ഇവാൻ പറഞ്ഞു‌.

സഹലിന് രണ്ടാം പാദ സെമി ഫൈനലിന് തൊട്ടു മുമ്പ് ആണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആയത് കൊണ്ട് തന്നെ ഞായറാഴ്ചക്ക് മുമ്പ് തിരികെയെത്തുക സഹലിന് എളുപ്പമാകില്ല എന്ന് ഇഷ്ഫാഖ് അഹമ്മദ് ഇന്നലെ പറഞ്ഞിരുന്നു. സഹലിന്റെ അഭാവം വലുതായിരിക്കും എന്നും ഇഷ്ഫാഖ് പറഞ്ഞിരുന്നു.

സഹൽ പരിശീലനം പുനരാരംഭിച്ചു എന്ന് ഇവാൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ട് ടീമിനൊപ്പം താരം പരിശീലനം നടത്തും എന്നും കോച്ച് പറഞ്ഞു. നാളെ സ്ക്വാഡിൽ ഉണ്ടാകും എന്ന പ്രതീക്ഷ ഇതോടെ വന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആറ് ഗോളുകൾ നേടാൻ സഹലിനായിരുന്നു.