രണ്ടു സെറ്റ് പിറകിൽ നിന്ന ശേഷം ഫെലിക്സിനെ അട്ടിമറിച്ചു റഷ്യൻ താരം ക്വാർട്ടർ ഫൈനലിൽ

Aslankaratsev

ഓസ്‌ട്രേലിയൻ ഓപ്പണിൽ റഷ്യൻ താരങ്ങളുടെ കുതിപ്പ് തുടരുന്നു. പലരും സെമിഫൈനൽ വരെ എത്തും എന്നു കരുതിയ യുവ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസ്മയെ രണ്ടു സെറ്റ് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു തോൽപ്പിച്ചാണ് സീഡ് ചെയ്യാത്ത റഷ്യൻ താരം അസ്‌ലൻ കാരത്സേവ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ 11 ഏസുകൾ ഫെലിക്‌സ് ഉതിർത്തപ്പോൾ 9 ഏസുകൾ ആണ് റഷ്യൻ താരം ഉതിർത്തത്. ലഭിച്ച 6 അവസരങ്ങളിൽ 5 ബ്രൈക്ക് നേടിയ ഫെലിക്‌സ് 5 ബ്രൈക്കുകളും മത്സരത്തിൽ വഴങ്ങി.

ആദ്യ രണ്ടു സെറ്റുകളിൽ അസാധ്യമായി കളിച്ച ഫെലിക്‌സ് 6-3, 6-1 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകളും നേടി മത്സരത്തിൽ വലിയ മുൻതൂക്കം നേടി എന്നാൽ അതിനു ശേഷം അവിശ്വസനീയമായ തിരിച്ചു വരവ് ആണ് റഷ്യൻ താരത്തിൽ നിന്നുണ്ടായത്. മൂന്നാം സെറ്റ് 6-3 നു നേടിയ അസ്‌ലൻ നാലാം സെറ്റിലും സമാനമായ സ്കോറിന് ജയിച്ചു മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിലും തന്റെ മികവ് തുടർന്ന റഷ്യൻ താരം 6-4 സെറ്റ് കയ്യിലാക്കി തന്റെ തിരിച്ചു വരവ് പൂർത്തിയാക്കി അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചു. തുടക്കത്തിൽ പ്രതീക്ഷ നൽകിയിട്ട് നിരാശ നൽകുന്ന ഫെലിക്‌സിന്റെ കഥ തുടരുന്നത് താരത്തിന്റെ ആരാധകർക്ക് വലിയ നിരാശ ആണ് നൽകുന്നത്.

Previous articleചെന്നൈയില്‍ ഇംഗ്ലണ്ടിന് ഇന്ത്യയുടെ സ്പിന്‍ കുരുക്ക്
Next articleഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു മൂന്നാം സീഡ് ഡൊമനിക് തീം പുറത്ത്!