യുവന്റസ് എമ്പപ്പെയെ സൈൻ ചെയ്യണമെന്ന് പ്ലാറ്റിനി

- Advertisement -

ഫ്രഞ്ച് യുവതാരം എമ്പപ്പെയെ സൈൻ ചെയ്യാൻ യുവന്റസിനെ ഉപദേശിച്ച് ഇതിഹാസ താരം മിഷേൽ പ്ലാറ്റിനി. എമ്പപ്പെ ഗംഭീര താരമാണെന്നും ഏതു ടീമിനും താൻ എമ്പപ്പെയെ സൈൻ ചെയ്യാൻ നിർദേശിക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുവന്റസ് എമ്പപ്പെയെ സൈൻ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. എന്നാൽ അത്ര വലിയ തുക യുവന്റസ് മുടക്കുമോ എന്ന് അറിയില്ല. പ്ലാറ്റിനി പറഞ്ഞു.

എമ്പപ്പെയെ സ്വന്തമാക്കണം എങ്കിൽ പി എസ് ജിക്ക് അത്ര വലിയ തുക നൽകേണ്ടി വരും. പക്ഷെ അത് നൽകാൻ ഇപ്പോൾ മടിച്ചിട്ടും കാര്യമില്ല. കാരണം ഭാവിയിൽ എമ്പപ്പെയുടെ മൂല്യം കൂടുക മാത്രമെ ഉള്ളൂ പ്ലാറ്റിനി പറഞ്ഞു. യുവന്റസിലേക്ക് താൻ ഒരു ചുമതലയിലും തിരിച്ചുവരില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement