ഫോളോ ഓണ്‍ ഒഴിവാക്കി ഇംഗ്ലണ്ട്, 134 റണ്‍സിന് ഓള്‍ഔട്ട്, അശ്വിന് അഞ്ച് വിക്കറ്റ്

വാലറ്റത്തോടൊപ്പം പൊരുതി നിന്ന ബെന്‍ ഫോക്സിന്റെ മികവില്‍ ഇംഗ്ലണ്ടിന് ഫോളോ ഓണ്‍ ഒഴിവാക്കാനായെങ്കിലും ഇന്ത്യയ്ക്കെതിരെ ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ തീര്‍ത്തും നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് സന്ദര്‍ശകര്‍ പുറത്തെടുത്തത്. 195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്.

വെറും നാല് താരങ്ങള്‍ ആണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കത്തിലേക്ക് കടന്നത്. അതില്‍ തന്നെ പുറത്താകാതെ 42 റണ്‍സ് നേടിയ ബെന്‍ ഫോക്സ് മാത്രമാണ് പൊരുതി നിന്നത്. 59.5 ഓവറില്‍ ഇംഗ്ലണ്ട് 134 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്ക്കായി അശ്വിന്‍ അഞ്ച് വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മ, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.