ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്

Newzealand

ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലാണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു. കെയിന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി സൂപ്പര്‍ സ്മാഷില്‍ ഏറ്റവും അധികം റണ്‍സ് നേടിയ ഫിന്‍ അല്ലെനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

21 വയസ്സുകാരന്‍ താരത്തിന്റെ ആത്മവിശ്വാസം താന്‍ വേറൊരു യുവ താരത്തിലും കണ്ടിട്ടില്ല എന്നാണ് ന്യൂസിലാണ്ടിന്റെ സെലക്ടര്‍ ഗവിന്‍ ലാര്‍സന്‍ അഭിപ്രായപ്പെട്ടത്. സൂപ്പര്‍ സ്മാഷില്‍ 194 സ്ട്രൈക്ക് റേറ്റില്‍ 512 റണ്‍സാണ് ഫിന്‍ അല്ലെന്‍ നേടിയത്.

മാര്‍ട്ടിന്‍ ഗപ്ടിലിന് സ്റ്റാന്‍ഡ് ബൈ എന്ന നിലയില്‍ ആണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗപ്ടിലിന്റെ പരിക്ക് യഥാസമയത്ത് മാറുന്നില്ലെങ്കില്‍ ടോപ് ഓര്‍ഡറില്‍ അല്ലെന് സാധ്യതയുണ്ട്.

ഫെബ്രുവരി 22നാണ് ടി20 പരമ്പര ആരംഭിയ്ക്കുന്നത്.

ന്യൂസിലാണ്ട്: Kane Williamson (c), Martin Guptill (pending fitness test), Tim Seifert, Devon Conway, Glenn Phillips, Mark Chapman, Jimmy Neesham, Mitchell Santner, Ish Sodhi, Kyle Jamieson, Tim Southee, Trent Boult, Hamish Bennett, Finn Allen (standby).

Previous articleഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു മൂന്നാം സീഡ് ഡൊമനിക് തീം പുറത്ത്!
Next articleഫോളോ ഓണ്‍ ഒഴിവാക്കി ഇംഗ്ലണ്ട്, 134 റണ്‍സിന് ഓള്‍ഔട്ട്, അശ്വിന് അഞ്ച് വിക്കറ്റ്