വാര്‍ണര്‍ക്ക് ശതകം നഷ്ടം, ലാബൂഷാനെ ശതകത്തിനടുത്ത്

Labuschagnewarner

ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബൂഷാനെയും കളം നിറഞ്ഞ് കളിച്ച അഡിലെയ്ഡ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം 221/2 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് സ്കോര്‍ ബോര്‍ഡിൽ വെറും 4 റൺസുള്ളപ്പോള്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വാര്‍ണര്‍ – ലാബൂഷാനെ കൂട്ടുകെട്ട് 172 റൺസ് നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

95 റൺസ് നേടിയ വാര്‍ണര്‍ക്ക് ശതകം നഷ്ടമായപ്പോള്‍ മൂന്നാം വിക്കറ്റിൽ ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട് 45 റൺസ് കൂട്ടിചേര്‍ത്തിട്ടുണ്ട്. 95 റൺസുമായി ലാബൂഷാനെയും 18 റൺസ് നേടി സ്റ്റീവന്‍ സ്മിത്തുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ലാബൂഷാനെ 95ൽ നില്‍ക്കുമ്പോള്‍ ബട്‍ലര്‍ താരത്തിന്റെ ക്യാച്ച് കൈവിട്ടിരുന്നു.

സ്റ്റുവര്‍ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് സന്ദര്‍ശകര്‍ക്കായി വിക്കറ്റ് നേടിയത്.

Previous articleറൺ മല കയറി പാക്കിസ്ഥാന്‍, റിസ്വാന്‍ – ബാബര്‍ കൂട്ടുകെട്ടിന് ശേഷം നിര്‍ണ്ണായക പ്രഹരവുമായി ആസിഫ് അലി
Next articleകേരള വനിതാ ലീഗ്; കടത്തനാട് രാജയ്ക്ക് ആദ്യ വിജയം