കേരള വനിതാ ലീഗ്; കടത്തനാട് രാജയ്ക്ക് ആദ്യ വിജയം

Img 20211213 Wa0034

കേരള വനിതാ ലീഗിൽ കടത്തനാട് രാജ ഫുട്ബോൾ അക്കാദമിക്ക് ആദ്യ വിജയം. ഇന്ന് ലൂക്ക സോക്കർ അക്കാദമിയെ നേരിട്ട കടത്തനാട് രാജ 6-1ന്റെ വിജയമാണ് നേടിയത്. കടത്തനാട് രാജയ്ക്ക് വേണ്ടി ഇന്ന് അശ്വതി എസ്, നീലാംബരി എന്നിവർ ഇരട്ട ഗോളുകൾ നേടി. 14ആം മിനുട്ടിലും 78ആം മിനുട്ടിലുമായിരുന്നു അശ്വതി എസിന്റെ ഗോളുകൾ. 40ആം മിനുട്ടിലും 90ആം മിനുട്ടിലുമാണ് നീലാംബരി ഗോളുകൾ നേടിയത്. അശ്വതി കെ, രാധിക എന്നിവരാണ് മറ്റു സ്കോറേഴ്സ്. അഞ്ജിത ആണ് ലൂക്ക സോക്കറിന്റെ ഏക ഗോൾ നേടിയത്.

രണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ കടത്തനാട് രാജയ്ക്ക് 3 പോയിന്റായി. ലൂക്ക സോക്കർ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

Previous articleവാര്‍ണര്‍ക്ക് ശതകം നഷ്ടം, ലാബൂഷാനെ ശതകത്തിനടുത്ത്
Next articleകാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫിക്സചർ പ്രകാശനം നടന്നു