ഇത്തരം പരമ്പരകളാണ് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യം – ബെന്‍ സ്റ്റോക്സ്

Sports Correspondent

Ashes
Download the Fanport app now!
Appstore Badge
Google Play Badge 1

കെന്നിംഗ്ടൺ ഓവലിലെ ത്രസിപ്പിക്കും വിയം വഴി ആഷസ് പരമ്പര 2-2ന് സമനിലയിലാക്കിയ ഇംഗ്ലണ്ടിന്റെ നായകന്‍ ബെന്‍ സ്റ്റോക്സ് പറയുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമായത് ഇത്തരം പരമ്പരകളാണെന്നാണ്. ഈ പരമ്പര ക്രിക്കറ്റിലേക്ക് വരുവാന്‍ പുതിയ തലമുറയെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് ആഴ്ചയായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് പുതിയ പ്രേക്ഷകരെ കൊണ്ട് വരുവാന്‍ ഈ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ട് മികച്ച ടീമുകള്‍ ഇഞ്ചോടിഞ്ച് പോരാടുന്ന ഒരു പരമ്പരയാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചതെന്നും സ്റ്റോക്സ് വ്യക്തമാക്കി. ഈ മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് അവര്‍ മുടക്കിയ പൈസയ്ക്ക് വേണ്ട മൂല്യം ലഭിച്ചുവെന്ന് തീര്‍ച്ചയായും പറയാം എന്നും സ്റ്റോക്സ് അഭിപ്രായപ്പെട്ടു.