ഓസ്‌ട്രേലിയക്ക് മുൻപിൽ കൂറ്റൻ ലക്ഷ്യം വെച്ച് ഇംഗ്ലണ്ട്

- Advertisement -

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ജയിക്കാൻ ഓസ്‌ട്രേലിയക്ക് കൂറ്റൻ ലക്ഷ്യം മുന്നിൽ വെച്ച് ഇംഗ്ലണ്ട്. നാലാം ദിവസം ആദ്യ സെഷനിൽ ഇംഗ്ലണ്ട് 329 റൺസിന് ഓൾ ഔട്ട് ആയപ്പോൾ ഓസ്‌ട്രേലിയക്ക് മുൻപിൽ 399 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് ഇംഗ്ലണ്ട് ഉയർത്തിയത്.

രണ്ടു ദിവസത്തോളം ടെസ്റ്റ് ബാക്കി നിൽക്കെ ആഷസ് പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇതുവരെ ഒരു തവണ മാത്രമാണ് 390 റൺസിന് മുകളിൽ ഓസ്ട്രേലിയ ചേസ് ചെയ്ത് ജയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ 94 റൺസ് നേടിയ ഡെൻലിയും 67 റൺസ് നേടിയ സ്റ്റോക്സും 47 റൺസ് നേടിയ ബട്ലറുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.

ഓസ്‌ട്രേലിയക്ക് വേണ്ടി നാഥാൻ ലിയോൺ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ കമ്മിൻസ്, സിഡ്ൽ, മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‍ത്തി.

Advertisement