“മാഞ്ചസ്റ്റർ സിറ്റി താരങ്ങളും മനുഷ്യരാണെന്ന് മനസ്സിലാക്കണം”

Photo:Twitter/@ManCity
- Advertisement -

ഇന്നലെ നോർവിച് സിറ്റിയോടേറ്റ പരാജയം സ്വാഭാവികം മാത്രമാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്നലെ നോർവിച് സിറ്റി മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചിരുന്നു. ഡിഫൻസിലെ പിഴവുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിനയായത്. എന്നാൽ തന്റെ ടീമിനെ ഒരു മത്സരം കൊണ്ടു മാത്രം കുറ്റം പറയാൻ തനിക്ക് കഴിയില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

കളിക്കാരും മനുഷ്യരാണെന്ന കാര്യം എല്ലാവരും മറന്നു പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഡിഫൻസിലെ പിഴവിനെ കുറിച്ച് പേടിയില്ല. ഒറ്റമെൻഡിയും സ്റ്റോൺസും ഒരുപാട് കാലമായി ഒരുമിച്ച് കളിക്കുന്നവരാണ് അവർ മാത്രമേ ഫിറ്റ് ആയിട്ടുള്ള സെന്റർ ബാക്ക്സ് ആയി ഇപ്പോ തനിക്കുള്ളൂ. അതുകൊണ്ട് തനിക്ക് ഒന്നും ചെയ്യാനില്ല എന്നും ഗ്വാർഡിയോള പറഞ്ഞു. ലീഗ് തുടക്കം മാത്രമാണെന്നും അതുകൊണ്ട് തന്നെ ഈ ഫലങ്ങൾ കാര്യമാക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisement