ആഷസിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെന്‍ സ്റ്റോക്സ് ഇല്ല

England

ഓസ്ട്രേലിയയ്ക്കെതിരെ ഡിസംബര്‍ എട്ടിന് ആരംഭിയ്ക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ബെന്‍ സ്റ്റോക്സ് ഇല്ലാതെ 17 അംഗ സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റിൽ ഇതിന് മുമ്പ് കളിച്ച് പരിചയമുള്ള താരങ്ങളെ മാത്രമേ ഇംഗ്ലണ്ട് ഇത്തവണ തിരഞ്ഞെടുത്തിട്ടുള്ളു. മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ് നേരത്തെ തന്നെ പരമ്പരയ്ക്കിടെ ആര്‍ക്കും അരങ്ങേറ്റം നല്‍കുവാന്‍ ഇംഗ്ലണ്ട് താല്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ജോഫ്ര ആര്‍ച്ചറുടെയും ഒല്ലി സ്റ്റോണിന്റെയും പരിക്ക് ടീമിന് തിരിച്ചടിയായെങ്കിലും ഫിറ്റ്നെസ്സ് തെളിയിക്കുകയാണെങ്കില്‍ അവസരം നല്‍കുമെന്ന തീരുമാനത്തിൽ സ്റ്റുവര്‍ട് ബ്രോഡിനെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട്: Joe Root (c), James Anderson, Jonathan Bairstow, Dom Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Haseeb Hameed, Dan Lawrence, Jack Leach, Dawid Malan, Craig Overton, Ollie Pope, Ollie Robinson, Chris Woakes, Mark Wood.

Previous article14 റൺസ് വിജയവുമായി ഓസ്ട്രേലിയയ്ക്ക് പരമ്പര
Next articleടി20 ലോകകപ്പിൽ $5.6 മില്യണിന്റെ സമ്മാനത്തുക, വിജയികള്‍ക്ക് $1.6 മില്യൺ