ടി20 ലോകകപ്പിൽ $5.6 മില്യണിന്റെ സമ്മാനത്തുക, വിജയികള്‍ക്ക് $1.6 മില്യൺ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

യുഎഇയിൽ നടക്കുന്ന 2021 ടി20 ലോകകപ്പിന് $5.6 മില്യണിന്റെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ടൂര്‍ണ്ണമെന്റ് വിജയികള്‍ക്ക് $1.6 മില്യൺ സമ്മാനത്തുക ലഭിയ്ക്കും. ഇന്നാണ് ഐസിസി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. സെമി ഫൈനലില്‍ പരാജയപ്പെടുന്നവര്‍ക്ക് $400,000 വീതം ലഭിയ്ക്കുമെന്നും ഐസിസി അറിയിച്ചു.

ഇത് കൂടാതെ റൗണ്ട് 1ലെയും സൂപ്പര്‍ 12 സ്റ്റേജിലെയും വിജയിക്കുന്ന ഓരോ മത്സരങ്ങള്‍ക്കും $40,000 വീതം ടീമുകള്‍ക്ക് വിജയിക്കും. സെമിയെത്താതെ പുറത്താകുന്ന ടീമുകള്‍ക്ക് $70,000 സമ്മാനത്തുകയായും ആദ്യ റൗണ്ടിൽ പുറത്താകുന്ന ടീമുകള്‍ക്ക് $40,000വും ലഭിയ്ക്കുമെന്നും ഐസിസി അറിയിച്ചു.