ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ഹാരിസിന്റെ വിക്കറ്റ് നഷ്ടം

Stuartbroad

അഡിലെയ്ഡിലെ ആഷസ് പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടം. 3 റൺസ് നേടിയ താരത്തെ സ്റ്റുവര്‍ട് ബ്രോഡ് ആണ് പുറത്താക്കിയത്. മത്സരത്തിൽ പാറ്റ് കമ്മിന്‍സ് ഇല്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി മൈക്കൽ നീസര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുകയാണ്.

10 റൺസുമായി മാര്‍നസ് ലാബൂഷാനെയും 5 റൺസ് നേടി ഡേവിഡ് വാര്‍ണറും ക്രീസിൽ നില്‍ക്കുമ്പോള്‍ ഓസ്ട്രേലിയ 14 ഓവറിൽ 20 റൺസ് നേടിയിട്ടുണ്ട്.

Previous articleമൈക്കൽ നീസര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം അഡിലെയ്ഡിൽ നടത്തും
Next articleഅഞ്ച് പേര്‍ കൂടി കോവിഡ് പോസിറ്റീവ്, വിന്‍ഡീസിന്റെ പാക്കിസ്ഥാന്‍ പര്യടനം അവതാളത്തിൽ