ആന്റിഗ്വയിൽ കൈകൊടുത്ത് പിരിഞ്ഞ് ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും

വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മിൽ ആന്റിഗ്വയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് 147/4 എന്ന നിലയിൽ നില്‍ക്കുമ്പോള്‍ ആണ് മത്സരം സമനിലയിലായത്.

286 റൺസ് വിജയത്തിനായി വേണ്ട വെസ്റ്റിന്‍ഡീസിന് രണ്ട് സെഷന്‍ മാത്രമായിരുന്നു ഈ സ്കോര്‍ നേടുവാന്‍ ഉണ്ടായിരുന്നത്. 37 റൺസ് നേടിയ ജേസൺ ഹോള്‍ഡറും 38 റൺസ് നേടിയ എന്‍ക്രുമ ബോണ്ണറും അപരാജിതമായ അഞ്ചാം വിക്കറ്റിൽ 80 റൺസ് നേടി വെസ്റ്റിന്‍ഡീസിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു.

ഒരു ഘട്ടത്തിൽ ജാക്ക് ലീഷിന് മുന്നിൽ ചൂളിയ വെസ്റ്റിന്‍ഡീസ് 67/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ക്രെയിഗ് ബ്രാത്‍വൈറ്റ് 33 റൺസ് നേടി പുറത്തായി.