മൊറാട്ടയ്ക്ക് ഇരട്ട ഗോൾ, യുവന്റസ് ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പിക്കുന്നു

സീരി എയിലെ ടോപ് 4ൽ ഉണ്ടാവുക എന്ന യുവന്റസ് ആഗ്രഹം ഫലിക്കും. അവർ ഒരു വിജയം കൂടെ നേടിക്കൊണ്ട് ടോപ് 4ലെ സ്ഥാനം ഉറപ്പിക്കുകയാണ്. ഇന്ന് സാമൊഡോറിയയെ നേരിട്ട യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുകളുമായി മൊറാട്ട ഇന്ന് യുവന്റസ് ഹീറോ ആയി. 23ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ. 38ആം മിനുറ്റിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മൊറാട്ട ലീഡ് ഇരട്ടിയാക്കി.

74ആം മിനുട്ടിൽ സാമ്പ്ഡോറിയക്ക് ഒരു പെനാൾട്ടി കിട്ടി എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. പിന്നാലെ 84ആം മിനുട്ടിൽ സാബിരി ഒരു ഗോൾഹോം ടീമിനായി മടക്കി. പക്ഷെ 88ആം മിനുട്ടിൽ മൊറാട്ട ഒരു ഗോൾ കൂടെ നേടിയതോടെ യുവന്റസ് വിജയം ഉറപ്പായി. ഈ വിജയത്തോടെ യുവന്റസ് ലീഗിൽ 56 പോയിന്റുമായി നാലാമത് നിൽക്കുകയാണ്.