ഹൂഡയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും – ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ്

Sports Correspondent

Deepakhoodakrunalpandya

ക്രുണാൽ പാണ്ഡ്യയുമായുള്ള അസ്വാരസ്യം കാരണം ബറോഡയ്ക്ക് കളിക്കുന്നത് അവസാനിപ്പിച്ച് രാജസ്ഥാനിലേക്ക് ചേക്കേറിയ ദീപക് ഹൂഡയെ തിരികെ ബറോഡയിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടരുമെന്ന് അറിയിച്ച് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ശിശിര്‍ ഹത്തംഗിഡി.

ഹൂഡയും ക്രുണാലും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിയെന്നും അവര്‍ ഒരേ ടീമിൽ ഐപിഎലില്‍ കളിച്ചിരുന്നുവെന്നും ഇരുവരും മികച്ച പ്രകടനം ഒരുമിച്ച് പുറത്തെടുത്തിട്ടുണ്ടെന്നും ഹത്തംഗിഡി സൂചിപ്പിച്ചു.

എന്നാൽ രാജസ്ഥാനിൽ നിന്നും ഹൂഡയിൽ നിന്നും ഇത് സംബന്ധിച്ച അനുകൂല തീരുമാനം ബോര്‍ഡ് കാത്തിരിക്കുകയാണെന്നും ശിശിര്‍ വ്യക്തമാക്കി.