വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി ഓസ്‌ട്രേലിയൻ ഇതിഹാസം അലൻ ബോർഡർ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടിം പൈനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ട വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. മത്സരത്തിനിടെ വാക്ക് തർക്കത്തിൽ ഏർപ്പെട്ട കോഹ്‌ലിയെയും ടിം പൈനിനെയും അമ്പയറാണ് പിന്തിരിപ്പിച്ചത്. ഇതേ തുടർന്ന് കോഹ്‌ലിയെ വിമർശിച്ച് പലരും രംഗത്ത് വരുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യ 146 റൺസിന്‌ പരാജയപ്പെട്ടിരുന്നു.

എന്നാൽ ക്രിക്കറ്റിൽ ഇത്തരം ആവേശം ഉള്ളവർ വേണമെന്ന് പറഞ്ഞു കൊണ്ടാണ് ബോർഡർ കോഹ്‌ലിയുടെ പിന്തുണക്കെത്തിയത്. ഒരു എവേ സീരീസ് വിജയിക്കാനുള്ള ആവേശമാണ് കോഹ്‌ലിയിൽ താൻ ഇതുകൊണ്ട് കാണുന്നതെന്നും ബോർഡർ പറഞ്ഞു. ഡിസംബർ 26നാണ് ഇന്ത്യയും ഓസ്ട്രലിയയും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ്.