ആന്റണി മോഡസ്റ്റെ കൊളോണിൽ തിരിച്ചെത്തി

- Advertisement -

കൊളോണിന്റെ സൂപ്പർ താരം ആന്റണി മോഡസ്റ്റെ തിരികെയെത്തി. അപ്രതീക്ഷിതമായിട്ടാണ് ആന്റണി മോഡസ്റ്റെ തിരിച്ചെത്തിയത്. ചൈനീസ് സൂപ്പർ ലീഗിലേക്ക് മുപ്പത് മില്യൺ യൂറോയ്ക്കാണ് കഴിഞ്ഞ സീസണിൽ ആന്റണി മോഡസ്റ്റെ പോയത്. ടൈയാൻജിൻ ക്വാൻജിൻ താരമായ മോഡസ്റ്റെ ഇരുപത്തിയൊന്പത് മത്സരങ്ങളിൽ പതിനാറു ഗോളുകൾ ആണ് നേടിയത്.

2015 ലാണ് ഫ്രഞ്ച് താരമായ മോഡസ്റ്റെ ഹോഫൻഹെയിമിൽ നിന്നും എഫ്‌സി കൊളോണിലെക്ക് എത്തുന്നത്. രണ്ടു സീസണുകളിലായി എഴുപത്തി മൂന്നു മത്സരങ്ങളിൽ നാൽപ്പത്തിയഞ്ച് ഗോളുകളും മോഡസ്റ്റെ നേടിയിട്ടുണ്ട്. ക്ലബിന്റെ എഴുപതാം ആനിവേഴ്‌സറിയിലാണ് താരത്തിന്റെ മടങ്ങി വരവ് ക്ലബ് പ്രഖ്യാപിച്ചത്. 2023 വരെയാണ് താരത്തിന്റെ പുതിയ കരാർ.

Advertisement