രഹാനെയുടെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി പരിക്ക്

Ajinkyarahane

ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുവാന്‍ അജിങ്ക്യ രഹാനെയ്ക്ക് ആകില്ല. നിലവിൽ ടെസ്റ്റ് ഇലവനിലെ സ്ഥാനം നഷ്ടമായ താരത്തിനെ ഐപിഎലിനിടെ ഏറ്റ പരിക്ക് കാരണം താരത്തിനെ സെലക്ടര്‍മാര്‍ പരിഗണിക്കേണ്ട സാഹചര്യം കൂടി ഇല്ലാതായിരിക്കുകയാണ്.

രഹാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബയോ ബബിളിൽ നിന്ന് പരിക്ക് കാരണം പുറത്ത് കടക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. കൊല്‍ക്കത്തയുടെ സൺറൈസേഴ്സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ താരം പരിക്കേറ്റ ശേഷം ഫീൽഡ് ചെയ്തിരുന്നില്ല.