ജന്മ നാട്ടിൽ പത്തിൽ പത്തും സ്വന്തം, ജിം ലേക്കറിനും അനിൽ കുംബ്ലെയ്ക്കുമൊപ്പം ഇനി അജാസ് പട്ടേലും

Ajazpatel

ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റെന്ന ടെസ്റ്റ് ക്രിക്കറ്റിൽ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അജാസ് പട്ടേൽ. ഇന്ത്യയ്ക്കെതിരെ തന്റെ ജന്മനാടായ മുംബൈയില്‍ വെച്ചാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മുമ്പ് ജിം ലേക്കറും അനില്‍ കുംബ്ലെയും ആണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ആദ്യ ദിവസം നാല് വിക്കറ്റ് നേടിയ അജാസ് രണ്ടാം ദിവസം അവശേഷിക്കുന്ന 6 വിക്കറ്റുകള്‍ കൂടി നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 325 റൺസിൽ അവസാനിച്ചു. 150 റൺസ് നേടിയ മയാംഗ് അഗര്‍വാളും 52 റൺസ് നേടിയ അക്സര്‍ പട്ടേലും ആണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയവരിൽ പ്രധാനികള്‍. ശുഭ്മന്‍ ഗിൽ 44 റൺസ് നേടി.

 

Previous articleഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും, ടി20 പരമ്പര മാറ്റിവെച്ചു
Next articleസൂപ്പര്‍ സിറാജ്, ന്യൂസിലാണ്ടിന്റെ 6 വിക്കറ്റ് നഷ്ടം