അഞ്ച് ഐക്കണ്‍ താരങ്ങളില്‍ ഗെയിലും അഫ്രീദിയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത് തുടങ്ങാനിരിക്കുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെ ഐക്കണ്‍ താരങ്ങളെ പ്രഖ്യാപിച്ചു. അഫ്ഗാന്‍ സൂപ്പര്‍ താരം റഷീദ് ഖാനൊപ്പം ഷാഹിദ് അഫ്രീദി, ക്രിസ് ഗെയില്‍, റഷീദ് ഖാന്‍, ബ്രണ്ടന്‍ മക്കല്ലം, ആന്‍ഡ്രേ റസ്സല്‍ എന്നിവരാണ് ഐക്കണ്‍ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബര്‍ അഞ്ചിനാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

17 ദിവസത്തെ ടൂര്‍ണ്ണമെന്റില്‍ അഞ്ച് ടീമുകളാണ് പങ്കെടുക്കുക. പകിറ്റ, കാബുള്‍, നംഗാര്‍ഹര്‍, ബാല്‍ഖ്, കാണ്ഡഹാര്‍ എന്നീ ടീമുകളിലായി 17-20 താരങ്ങള്‍ ഒരു ടീമിലുണ്ടാവും. പ്രാദേശിക താരങ്ങള്‍ക്ക് പുറമേ അഞ്ച് വിദേശ താരങ്ങളും ഒരു അസോസ്സിയേറ്റ് രാജ്യത്തെ താരവും ടീമിലംഗമായിരിക്കും.

ടി20 ലീഗുകളിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായ ലൂക്ക് റോഞ്ചി, തിസാര പെരേര, കോളിന്‍ മണ്‍റോ, രവി ബൊപാര, വെയിന്‍ പാര്‍ണെല്‍, ക്രിസ് ജോര്‍ദ്ദാന്‍, ബെന്‍ കട്ടിംഗ് തുടങ്ങിയ പ്രമുഖര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ,സ്കോട്‍ലാന്‍ഡിന്റെ കാലം മക്ലോഡ്, നെതര്‍ലാണ്ട്സ് താരം റയാന്‍ ടെന്‍ഡോഷാറ്റേ എന്നിവര്‍ അസോസ്സിയേറ്റ് രാജ്യങ്ങളില്‍ നിന്നും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.