ശതകവുമായി രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം, ഇന്ത്യ അതിജീവിക്കേണ്ടത് രണ്ട് സെഷനുകള്‍

ഇംഗ്ലണ്ട് നല്‍കിയ 464 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം. ശതകം നേടിയ രാഹുലിന്റെ മികവില്‍ ഇന്ത്യ അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 167/5 എന്ന നിലയിലാണ്. വിജയത്തിനായി 297 റണ്‍സ് കൂടി നേടേണ്ടിയിരിക്കുന്ന ഇന്ത്യ മത്സരം സമനിലയിലാക്കുവാന്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ 2 സെഷനുകളെ അതിജീവിക്കേണ്ടതുണ്ട്.

2/3 എന്ന നിലയി‍ല്‍ ഒത്തുകൂടിയ നാലാം വിക്കറ്റ് കൂട്ടുകെട്ട് 118 റണ്‍സ് നേടി ഇന്ത്യയ്ക്കായി ചെറുത്ത്നില്പ് ഉയര്‍ത്തിയെങ്കിലും 37 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയേ പുറത്താക്കി മോയിന്‍ അലി ഇംഗ്ലണ്ടിനു വിലപ്പെട്ട വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ഹനുമ വിഹാരിയെ പൂജ്യത്തിനു പുറത്താക്കി ബെന്‍ സ്റ്റോക്സ് ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

ഋഷഭ് പന്തിനെക്കൂട്ടുപിടിച്ച് ആറാം വിക്കറ്റില്‍ രാഹുല്‍ 46 റണ്‍സ് കൂടി നേടി ഉച്ച ഭക്ഷണം വരെ ഇന്ത്യയെ എത്തിയ്ക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ക്രീസില്‍ കെഎല്‍ രാഹുലും(108*), ഋഷഭ് പന്തുമാണ്(12*) നില്‍ക്കുന്നത്.

Previous articleഅഞ്ച് ഐക്കണ്‍ താരങ്ങളില്‍ ഗെയിലും അഫ്രീദിയും
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ഡിയാഗോ ഡാലോട്ട്