ലെപ്പേര്‍‍ഡ്സിനു വീണ്ടും തോല്‍വി, സാസയിയുടെ ശതകത്തിന്റെ ബലത്തില്‍ സ്വനാനു 7 വിക്കറ്റ് ജയം

ആന്‍ഡ്രേ റസ്സല്‍ ടീമിലെത്തിയെങ്കിലും നാനഗാംഹാര്‍ ലെപ്പേര്‍ഡ്സിനു വിജയമില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച് പുറത്താകാതെ 58 പന്തില്‍ നിന്ന് 94 റണ്‍സ് നേടി ടീമിനെ 188/5 എന്ന മികച്ച സ്കോറിലേക്ക് നയിച്ചുവെങ്കിലും ഹസ്രത്തുള്ള സാസായിയുടെ ശതകത്തിന്റെ ബലത്തില്‍ വെറും 7.5 ഓവറില്‍ ലക്ഷ്യം മറികടന്ന് കാബൂള്‍ സ്വാനന് ജയം.

58 പന്തില്‍ നിന്ന് 7 ബൗണ്ടറിയം 6 സിക്സും സഹിതം തകര്‍ത്തടിച്ച ആന്റണ്‍ ഡെവ്സിച്ചിനൊപ്പം 42 റണ്‍സ് നേടിയ നജീബ് താരാകിയയുടെയും പ്രകടനമാണ് ലെപ്പേര്‍ഡ്സിനെ മുന്നോട്ട് നയിച്ചത്. അതേ സമയം മറ്റു ബൗളര്‍മാരെല്ലാം ഡെവ്സിച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞപ്പോള്‍ വെറും 13 റണ്‍സാണ് റഷീദ് ഖാന്‍ തന്റെ നാലോവറില്‍ നിന്ന് വിട്ട് നല്‍കിയത്. ഒരു വിക്കറ്റും താരം നേടി.

55 പന്തില്‍ നിന്ന് 124 റണ്‍സ് നേടിയ ഹസ്രത്തുള്ള സാസായി ഒറ്റയ്ക്കാണ് കാബൂളിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ടീമിനു വേണ്ടി താരം 12 ഫോറും 9 സിക്സുമാണ് നേടിയത്.