മുൻ ഉറുഗ്വേ താരം ഇനി കോസ്റ്റാറിക്കയുടെ പരിശീലകൻ

- Advertisement -

കോസ്റ്ററിക്ക പുതിയ പരിശീലകനെ നിയമിച്ചു. മുൻ ഉറുഗ്വേ ഇന്റർനാഷണൽ ഗുസ്താവോ മറ്റോസാസ് ആണ് കോസ്റ്ററികയുടെ പുതിയ പരിശീലകനായി എത്തിയിരിക്കുന്നത്. ലോകകപ്പിന് ശേഷം മുൻ പരിശീലകൻ ഒസ്കാർ റമിരെസ് രാജിവെച്ചിരുന്നു. ലോകകപ്പിലെ മോശം പ്രകടനം ആയിരുന്നു ഓസ്കാർ റമിരെസ് ജോലി വിടാൻ കാരണം.

മുമ്പ് ക്ലബ് അമേരിക്കയുടെ പരിശീലകനായിട്ടുണ്ട് ഗുസ്താവോ. 2014-15 കോൺകകാഫ് ചാമ്പ്യൻസ് ലീഗ് കിരീടം ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മെക്സിക്കൻ ക്ലബായ ലിയോണിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ട് തവണ മെക്സിക്കൻ ലീഗും അദ്ദേഹത്തിന്റെ കീഴിൽ ലിയോൺ സ്വന്തമാക്കി.

Advertisement