സിഇഒയോട് ലീവില്‍ പോകുവാന്‍ ആവശ്യപ്പെട്ട് ഐസിസി

- Advertisement -

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനു സാവ്‍നേയോട് ലീവില്‍ പോകുവാന്‍ ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. മനുവിനെതിരെ ഓഡിറ്റ് ഫേം ആയ പ്രൈസ്‍വാട്ടര്‍ഹൗസ്കൂപ്പേഴ്സിന്റെ(പിഡബ്ല്യുസി) അന്വേഷണം വന്നതോടെയാണ് ഐസിസി അദ്ദേഹത്തോട് ലീവില്‍ പോകുവാന്‍ ആവശ്യപ്പെട്ടത്. സാവ്‍നേ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നാണ് അന്വേഷത്തിനിടെ ഭൂരിഭാഗം ജീവനക്കാരും അഭിപ്രായപ്പെട്ടതെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഒരു വര്‍ഷം കൂടി മനുവിന് ഐസിസി സിഇഒ ആയി കാലാവധിയുണ്ട്.

Advertisement