സെപ്റ്റംബറില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏകദിന പരമ്പര

- Advertisement -

പാക്കിസ്ഥാനെ സെപ്റ്റംബറില്‍ മൂന്ന് ഏകദിനങ്ങള്‍ക്കായി അഫ്ഗാനിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. വേദിയെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും യുഎഇ ആയിരിക്കും ഏറെക്കുറെ വേദിയായി നിശ്ചയിക്കപ്പെടുകയെന്നാണ് ലഭിയ്ക്കുന്ന വിവരം. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഒരു ബൈലാറ്ററല്‍ സീരീസിനായി സീനിയര്‍ തലത്തില്‍ ഒരു പരമ്പരയും ഇതുവരെ കളിച്ചിട്ടില്ല.

യുഎയില്‍ ഷാര്‍ജ്ജ, അബു ദാബി, ദുബായി എന്നീ വേദികളാണ് പരിഗണിക്കപ്പെടുന്നതെന്ന് അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ് വ്യക്തമാക്കി. അടുത്തിടെ അയര്‍ലണ്ട് പരമ്പരയ്ക്കിടെ അഫ്ഗാനിസ്ഥാന് യുഎഇയില്‍ കളിക്കുവാന്‍ വിസ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അത് ഒഴിവാക്കുവാനുള്ള ചര്‍ച്ചകള്‍ അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ് അധികാരികളുമായി നടത്തേണ്ടി വരും.

Advertisement