മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യൂറോപ്പ ലീഗ് ഫൈനലിൽ സർ അലക്സും

Img 20210525 011816
- Advertisement -

ഒരു വലിയ ഇടവേളക്ക് ശേഷം ഒരു കിരീടം തേടി യൂറോപ്പ ലീഗ് ഫൈനലിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്തുണയുമായി ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസണും. ബുധനാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം പോളണ്ടിലേക്ക് ഇന്നലെ യാത്ര തിരിച്ചു. ടീമിനൊപ്പം സർ അലക്സും പോളണ്ടിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

സർ അലക്സിന്റെ സാന്നിദ്ധ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് മാനസികമായി വലിയ കരുത്താകും എന്നാണ് ഒലെ ഗണ്ണാർ സോൾഷ്യാർ വിശ്വസിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വലിയ ഫൈനലുകളിലേക്ക് നയിച്ചു ശീലമുള്ള പരിശീലകനാണ് സർ അലക്സ്. ഒലെ ഗണ്ണാർ സോൾഷ്യാറും 26 അംഗ സ്ക്വാഡുമാണ് ഫൈനലിനായി പോളണ്ടിൽ എത്തിയിരിക്കുന്നത്. ഫൈനലിൽ വിയ്യറയലിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്‌. ഒലെ അദ്ദേഹത്തിന്റെ യുണൈറ്റഡ് പരിശീലക കരിയറിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

Advertisement