ഇന്ത്യയുടെ വെല്ലുവിളി മഴ നിയമത്തിലൂടെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക, ശതകവുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച് ലിസെല്ലേ ലീ

Lizellelee

ഇന്ത്യയ്ക്കെതിരെ 6 റണ്‍സ് ജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് ലക്ഷ്യം 21 പന്തില്‍ 26 റണ്‍സ് അകലെ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ മഴ നിയമത്തില്‍ ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കുകയായിരുന്നു.

ഇന്ത്യ നേടിയ 248/5 എന്ന സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ദക്ഷിണാഫ്രിക്ക 46.3 ഓവറില്‍ 223/4 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആണ് മഴ വില്ലനായി എത്തിയത്.. ലിസെല്ലേ ലീ നേടിയ ശതകത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ വിജയം. ഇതോടെ പരമ്പരയില്‍ ടീം 2-1 ന് മുന്നിലെത്തി.

132 റണ്‍സുമായി പുറത്താകാതെ നിന്ന ലീ ആണ് കളിയിലെ താരം. മിഗ്നണ്‍ ഡു പ്രീസ് 37 റണ്‍സ് നേടി. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി രണ്ട് വിക്കറ്റ് നേടി.

Previous articleസിംബാബ്‍വേ ഫോളോ ഓണ്‍ ഭീഷണിയില്‍, ചെറുത്ത്നില്പുമായി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്
Next articleസിംബാബ്‍വേ 287 റണ്‍സിന് ഓള്‍ഔട്ട്, ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാന്‍