അഫ്ഗാന്‍ തിരിച്ചുവരവിനെയും തകര്‍ത്ത് റഖീം കോര്‍ണ്‍വാല്‍, 187 റണ്‍സിന് ഓള്‍ഔട്ട്

- Advertisement -

റഖീം കോര്‍ണവാലിന്റെ 7 വിക്കറ്റ് നേട്ടത്തില്‍ അടിപതറി അഫ്ഗാനിസ്ഥാന്‍. ഇന്ന് ലക്നൗവിലെ ഏക ടെസ്റ്റിലെ ആദ്യ ദിവസം തന്നെ അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. വമ്പന്‍ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു ടീമിനെ ചായ വരെ എത്തിക്കുവാന്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനായെങ്കിലും ചായയ്ക്ക് തൊട്ടുമുമ്പ് റഖീം തന്നെ ഈ കൂട്ടുകെട്ടും തകര്‍ത്തു. 32 റണ്‍സ് നേടിയ അഫ്സര്‍ സാസായിയെ പുറത്താക്കിയപ്പോള്‍ എട്ടാം വിക്കറ്റില്‍ താരം അമീര്‍ ഹംസയുമായി ചേര്‍ന്ന് 54 റണ്‍സാണ് നേടിയത്.

34 റണ്‍സ് നേടിയ അമീര്‍ ഹംസയെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവില്‍ യമീന്‍ അഹമ്മദ്സായിയെ പുറത്താക്കി റഖീം ഇന്നിംഗ്സിലെ തന്റെ ഏഴാം വിക്കറ്റ് നേടി.

ഒട്ടനവധി അഫ്ഗാന്‍ താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ അവര്‍ക്കായിരുന്നില്ല.

Advertisement