വാഷിംഗ്‌ടൺ സുന്ദറിന്റെ മികവിൽ ജാർഖണ്ഡിനെ തോൽപിച്ച് തമിഴ്നാട് സെമി ഫൈനലിൽ

- Advertisement -

ജാർഖണ്ഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് തമിഴ്നാട് സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയുടെ സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ വാഷിംഗ്‌ടൺ സുന്ദറിന്റെ ഓൾ റൗണ്ട് പ്രകടനമാണ് തമിഴ്നാടിന്റെ വിജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 18.1 ഓവറിൽ 85 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്‌ടൺ സുന്ദർ ആണ് ജാർഖണ്ഡിന്റെ തകർച്ചക്ക് വഴിയൊരുക്കിയത്. ജാർഖണ്ഡ് നിരയിൽ 24 റൺസ് എടുത്ത സൗരഭ് തിവാരിയാണ് ടോപ് സ്‌കോറർ.

തുടർന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച തമിഴ്നാട് വാഷിംഗ്‌ടൺ സുന്ദറിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ അനായാസം 8 വിക്കറ്റിന് ജയം സ്വന്തമാക്കുകയായിരുന്നു. വാഷിംഗ്‌ടൺ സുന്ദർ 22 പന്തിൽ നിന്ന് 38 റൺസ് എടുത്തു പുറത്താകാതെ നിന്നു. 24 റൺസ് എടുത്ത ഷാരൂഖ് ഖാനും 13 റൺസ് എടുത്ത് പുറത്താവാതെ നിന്ന ദിനേശ് കാർത്തികും വാഷിംഗ്‌ടൺ സുന്ദറിന് മികച്ച പിന്തുണ നൽകി.

Advertisement