കോര്‍ണ്‍വാലിന് ആറ് വിക്കറ്റ്, നാണക്കേടില്‍ നിന്ന് അഫ്ഗാനിസ്ഥാനെ രക്ഷിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

- Advertisement -

വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റില്‍ രണ്ടാം സെഷനില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് 111/7 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാന് തുണയായി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. എട്ടാം വിക്കറ്റില്‍ 54 റണ്‍സ് നേടി അഫ്സര്‍ സാസായിയും അമീര്‍ ഹംസയും ചേര്‍ന്ന് വലിയ തിരിച്ചടിയില്‍ നിന്നാണ് ടീമിനെ രക്ഷപ്പെടുത്തിയത്.

റഖീം കോര്‍ണ്‍വാലിന്റെ ആറ് വിക്കറ്റ് നേട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ അടി പതറുകയായിരുന്നു. 90/3 എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച ടീമിന് 8 റണ്‍സ് നേടുന്നതിനിടെ 3 വിക്കറ്റ് കൂടി നഷ്ടമായി. അധികം വൈകാതെ ക്യാപ്റ്റന്‍ റഷീദ് ഖാനെയും നഷ്ടമായപ്പോള്‍ ടീം പരിതാപകരമായ സ്ഥിതിയിലേക്ക് വീണു.

പിന്നീടാണ് 32 റണ്‍സുമായി അഫ്സറും 30 റണ്‍സും നേടി അമീര്‍ ഹംസയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ചായ വരെ ടീമിനെ എത്തിക്കുമെന്ന് കരുതിയെങ്കിലും കോര്‍ണവാല്‍ തന്റെ ആറാം വിക്കറ്റും നേടി അഫ്ഗാനിസ്ഥാനെ കഷ്ടത്തിലാക്കി. രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 165/8 എന്ന നിലയിലാണ്.

Advertisement