ഏകദിന അരങ്ങേറ്റത്തിലെ പോലെ ടെസ്റ്റ് അരങ്ങേറ്റത്തിലും ശതകം നേടി ആബിദ് അലി, ലോക റെക്കോര്‍ഡ്

- Advertisement -

പാക്കിസ്ഥാന് വേണ്ടി റാവല്‍പിണ്ടി ടെസ്റ്റിന്റെ അവസാന ദിവസം ശതകം നേടിയപ്പോള്‍ വേറിട്ടൊരു റെക്കോര്‍ഡിനാണ് ആബിദ് അലി അര്‍ഹനായത്. മഴ ബഹൂഭൂരിപക്ഷം ദിവസങ്ങളും കവര്‍ന്നെടുത്ത ശേഷം അഞ്ചാം ദിവസം കളി നടന്നപ്പോള്‍ ആബിദ് അലി തന്റെ കന്നി ശതകം നേടി. 201 പന്തില്‍ നിന്ന് 109 റണ്‍സ് താരം നേടിയപ്പോള്‍ തന്റെ ഏകദിന അരങ്ങേറ്റത്തിലേതിന് സമാനമായി ടെസ്റ്റ് അരങ്ങേറ്റത്തിലും ആബിദ് അലി ശതകം നേടി റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു.

ഈ റെക്കോര്‍ഡ് നേടിയ ഏക പുരുഷ താരം കൂടിയാണ് ആബിദ് അലി. വനിത ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എനിഡ് ബ്ലേക്ക്വെല്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ആബിദ് അലി 112 റണ്‍സാണ് ആബിദ് അലി നേടിയത്. ഈ വര്‍ഷം മാര്‍ച്ച് 12ന് ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു ആബിദ് അലിയുടെ ഏകദിന അരങ്ങേറ്റം.

Advertisement