വിരസമായ ടെസ്റ്റിന്റെ അവസാന ദിവസം ശതകങ്ങളുമായി ആബിദ് അലിയും ബാബര്‍ അസവും, ശ്രീലങ്കയ്ക്കായി ശതകം പൂര്‍ത്തിയാക്കി ധനന്‍ജയി ഡിസില്‍വ

ആദ്യ ദിവസത്തിന് ശേഷം ബഹുഭൂരിഭാഗം ദിവസവും മഴ വില്ലനായ റാവല്‍പിണ്ടി ടെസ്റ്റില്‍ അവസാന ദിവസം വീണ്ടും കളി നടന്നു. 102 റണ്‍സ് നേടിയ ധനന്‍ജയ ഡിസില്‍വ തന്റെ ആറാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ശ്രീലങ്ക തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 97 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 308 റണ്‍സാണ് നേടിയത്.

ഷാന്‍ മക്സൂദിനെ തുടക്കത്തില്‍ തന്നെ കസുന്‍ രജിത പുറത്താക്കിയെങ്കിലും ആബിദ് അലിയും ബാബര്‍ അസവും നേടിയ ശതകങ്ങള്‍ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസകരമായ ക്രിക്കറ്റ് കാഴ്ചയായി മാറി. ആദിബ് 201 പന്തില്‍ നിന്ന് 109 റണ്‍സ് നേടിയപ്പോള്‍ 128 പന്തില്‍ നിന്ന് അതിവേഗത്തിലാണ് ബാബര്‍ അസം തന്റെ 102 റണ്‍സ് നേടിയത്. ഇരുവരും ചേര്‍ന്ന് 162 റണ്‍സാണ് അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്. 70 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് പാക്കിസ്ഥാന്‍ നേടിയത്.