തന്റെ ലക്ഷ്യം വലിയൊരു ഇന്നിംഗ്സ് ആയിരുന്നു – ആബിദ് അലി

Abidali

പാക്കിസ്ഥാന് വേണ്ടി സിംബാബ്‍വേയ്ക്കെതിരെ ഇരട്ട ശതകം നേടിയ ആബിദ് അലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താനും അസ്ഹര്‍ അലിയും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടാണ് ലക്ഷ്യം വെച്ചതെന്നും വിക്കറ്റ് സ്ലോ ആയതിനാല്‍ തന്നെ സമയം എടുത്ത് കളിക്കണമെന്നാണ് ഇരുവരും തീരുമാനിച്ചതെന്നും ആബിദ് വ്യക്തമാക്കി.

തന്റെ ലക്ഷ്യം വലിയൊരു ഇന്നിംഗ്സ് ആയിരുന്നുവെന്നും അതിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ആബിദ് വ്യക്തമാക്കി. നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററിലെ കോച്ചുമാരോടൊപ്പം പ്രവര്‍ത്തിച്ചത് തനിക്ക് ഗുണം ചെയ്തുവെന്നും ആബിദ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി താന്‍ കഠിന പ്രയത്നത്തിലായിരുന്നുവെന്നും താരം സൂചിപ്പിച്ചു.

Previous articleകഴിഞ്ഞ ഒരു വര്‍ഷത്തെ കഠിന പ്രയത്നം ഫലം ചെയ്യുന്നു – ഹസന്‍ അലി
Next article“നിറഞ്ഞ ഓൾഡ്ട്രാഫോർഡിൽ കളിക്കാനായി കാത്തിരിക്കുന്നു, ആരാധകരുടെ സ്നേഹമാണ് താൻ ക്ലബിൽ തുടരാൻ കാരണം” – കവാനി