കഴിഞ്ഞ ഒരു വര്‍ഷത്തെ കഠിന പ്രയത്നം ഫലം ചെയ്യുന്നു – ഹസന്‍ അലി

Hasanali

സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഹസന്‍ അലിയായിരുന്നു. താന്‍ കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ നടത്തിയ കഠിന പ്രയത്നം ഫലം ചെയ്യുന്നതായാണ് തനിക്ക് തോന്നുന്നതെന്നാണ് ഹസന്‍ അലി മത്സര ശേഷം സംസാരിക്കുമ്പോള്‍ പറഞ്ഞത്. പിച്ചില്‍ നിന്ന് വലിയ പിന്തുണയില്ലായിരുന്നുവെന്നും സ്റ്റംപ് ടു സ്റ്റംപ് പന്തെറിയുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും ഹസന്‍ അലി അഭിപ്രായപ്പെട്ടു.

തന്നെ പിന്തുണച്ച മറ്റു ബൗളര്‍മാര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് ഹസന്‍ അലി വ്യക്തമാക്കി. ഷഹീന്‍ അഫ്രീദിയും നൗമന്‍ അലിയും തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്നും ഹസന്‍ വ്യക്തമാക്കി. രണ്ടാം ഇന്നിംഗ്സില്‍ ഷഹീനും നൗമനുമാണ് അഞ്ച് വീതം വിക്കറ്റ് നേടിയത്. തനിക്ക് ഈ ടൂര്‍ മികച്ച ഒന്നായിരുന്നുവെന്നും ഹസന്‍ അലി പറഞ്ഞു.

Previous articleപ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾക്ക് യുവതാരങ്ങളെ അണിനിരത്തും എന്ന് ഒലെ
Next articleതന്റെ ലക്ഷ്യം വലിയൊരു ഇന്നിംഗ്സ് ആയിരുന്നു – ആബിദ് അലി