ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ച് ആരോണ്‍ ഫിഞ്ച്, മറ്റു നാല് പുതുമുഖ താരങ്ങളെയും ഉള്‍പ്പെടുത്തി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആരോണ്‍ ഫിഞ്ചും ട്രാവിസ് ഹെഡും ഉള്‍പ്പെടെ അഞ്ച് പുതുമുഖ താരങ്ങളെയാണ് സ്ക്വാഡില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈക്കല്‍ നീസര്‍, ബ്രണ്ടന്‍ ഡോഗ്ഗെറ്റ്, മാര്‍ണസ് ലാബുഷാംഗ്നേ എന്നിവരാണ് മറ്റു താരങ്ങള്‍. പല പ്രധാന താരങ്ങളുമില്ലാത്തതിനാലാണ് ഓസ്ട്രേലിയ ഈ മാറ്റങ്ങള്‍ക്ക് മുതിരേണ്ടി വന്നിരിക്കുന്നത്. യുഎഇയിലെ പിച്ചുകളെ കൂടി കണക്കിലെടുത്താണ് ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപനമെന്ന് ഓസ്ട്രേലിയയുടെ ദേശീയ സെലക്ടറായ ട്രെവര്‍ ഹോണ്‍സ് പറഞ്ഞു.

ഇന്ത്യയില്‍ ഓസ്ട്രേലിയ എ ടീമിനൊപ്പമുള്ള ചില താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീറ്റര്‍ സിഡില്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ക്ക് സ്ഥാനം ലഭിച്ചില്ല. ടിം പെയിനാണ് ടീമിന്റെ നായകന്‍.

ഓസ്ട്രേലിയ ടെസ്റ്റ് സ്ക്വാഡ്: ടിം പെയിന്‍, ആരോണ്‍ ഫിഞ്ച്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, ആഷ്ടണ്‍ അഗര്‍, ബ്രണ്ടന്‍ ഡോഗ്ഗെറ്റ്, ജോണ്‍ ഹോളണ്ട്, മാര്‍ണസ് ലാബുഷാംഗ്നേ, നഥാന്‍ ലയണ്‍, മിച്ച് മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, മൈക്കല്‍ നീസേര്‍, മാറ്റ് റെന്‍ഷാ, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്

Previous articleചാമ്പ്യൻസ് ലീഗിനും യൂറോപ്പാ ലീഗിനും പുറമെ മൂന്നാമതൊരു ടൂർണമെന്റ് തുടങ്ങാൻ യുവേഫ
Next articleഇന്ത്യന്‍ താരങ്ങള്‍ കുതിയ്ക്കുന്നു, പ്രണോയും ജയത്തോടെ തുടങ്ങി