ചാമ്പ്യൻസ് ലീഗിനും യൂറോപ്പാ ലീഗിനും പുറമെ മൂന്നാമതൊരു ടൂർണമെന്റ് തുടങ്ങാൻ യുവേഫ

യൂറോപ്യൻ ക്ലബുകൾക്കായി പുതിയ ടൂർണമെന്റ് ആരംഭിക്കാൻ യുവേഫയുടെ തീരുമാനം. നിലവിൽ ഉള്ള യുവേഫ ചാമ്പ്യൻസ് ലീഗിനും യുവേഫ യൂറോപ്പ് ലീഗിനും പുറമെയാണ് പുതിയ ക്ലബ് ടൂർണമെന്റി തുടങ്ങാൻ യുവേഫ തീരുമാനിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ വിശദാംശങ്ങൾ ഇതുവരെ യുവേഫ പുറത്തു വിട്ടിട്ടില്ല.

2020-21 സീസൺ മുതലാകും ടൂർണമെന്റ് നടക്കുക. യുവേഫയുടെ ഈ നീക്കം യൂറോപ്യൻ മത്സരങ്ങളിൽ പങ്കെടുക്കുന്ന ക്ലബുകളുടെ എണ്ണം 96 ആക്കും. 32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ എങ്ങനെയാണ് ക്ലബുകൾക്ക് യോഗ്യത ലഭിക്കുക എന്നതിൽ ഇതുവരെ വ്യക്തതയില്ല.

ചെറിയ രാജ്യങ്ങൾക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾ നൽകാനാണ് പുതിയ ടൂർണമെന്റ് എന്ന് യുവേഫ അറിയിച്ചു. ചാമ്പ്യൻസ് ലീഗിൽ ഇപ്പോ ഉള്ള ടീമുകളുടെ എണ്ണം തുടരുമെന്നും എന്നാൽ യൂറോപ്പ ലീഗിലെ ടീമുകളുടെ എണ്ണം കുറയുമെന്നും യുവേഫ പറഞ്ഞി.

Previous article9 വിക്കറ്റ് ജയവുമായി ഇന്ത്യന്‍ വനിതകള്‍
Next articleടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ച് ആരോണ്‍ ഫിഞ്ച്, മറ്റു നാല് പുതുമുഖ താരങ്ങളെയും ഉള്‍പ്പെടുത്തി ഓസ്ട്രേലിയ