നൂറാം ടി20യിൽ ഒറ്റയാൾ പോരാട്ടവുമായി റോസ് ടൈലർ

- Advertisement -

ഇന്ത്യക്കെതിരായ അഞ്ചാം ടി20യിൽ ന്യൂസിലാന്റിന് വേണ്ടി റോസ് ടൈലറുടെ ഒറ്റയാൾ പോരാട്ടമായിരുന്നു നടന്നത്. നൂറാം ടി20 മത്സരത്തിനിറങ്ങിയ ടൈലറുടെ പ്രകടനം ന്യൂസിലാന്റിനെ ജയത്തിലേക്ക് നയിക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിയിരുന്നു. രോഹിത്ത് ശർമ്മക്കും ഷൊയ്ഭ് മാലികിനും ശേഷം 100 ടി20കൾ കളിക്കുന്നതാരമാണ് റോസ് ടൈലർ.

ഇന്ന് ഇന്ത്യക്കെതിരെ 47 പന്തിൽ 2 സിക്സറുകളും 5 ബൗണ്ടറികളുമുൾപ്പടെ 53 റൺസ് എടുത്തു. നവ്ദീപ് സൈനിയുടെ പന്തിൽ കെ എൽ രാഹുൽ പിടിച്ചാണ് ടൈലർ പുറത്തായത്.

Advertisement