CricketFeatured

രണ്ടാം ഏകദിനത്തിൽ സഞ്ജു ഷോ, ഇന്ത്യയ്ക്ക് 7 വിക്കറ്റ് വിജയം

Sanjusamson

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20യിൽ മിന്നും വിജയം നേടി ഇന്ത്യ. സഞ്ജു സാംസൺ 22 പന്തിൽ നിന്ന് 57 റൺസുമായി കളം നിറഞ്ഞാടിയാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 159/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 37 റൺസുമായി ഇബ്രാഹിം സദ്രാന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ദാര്‍വിഷ് റസൂലി 26 റൺസും മൊഹമ്മദ് നബി 20 റൺസും നേടിയപ്പോള്‍ അവസാന ഓവറുകളിൽ 16 പന്തിൽ 28 റൺസ് നേടി റഷീദ് ഖാനും സ്കോറിംഗിന് വേഗത നൽകി. ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഢി മൂന്നും അര്‍ഷ്ദീപ് സിംഗ് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടിയപ്പോള്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും വെടിക്കെട്ട് തുടക്കമാണ് ടീമിനായി നൽകിയത്. പവര്‍പ്ലേ കഴിഞ്ഞ് അഭിഷേകിനെ നഷ്ടമാകുമ്പോള്‍ 88 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

അഭിഷേക് 19 പന്തിൽ 39 റൺസ് നേടിയപ്പോള്‍ 22 പന്തിൽ നിന്ന് 57 റൺസാണ് സഞ്ജു നേടിയത്. ഇരുവരെയും പുറത്താക്കിയ റഷീദ് ഖാന്‍ ശ്രേയസ്സ് അയ്യരെയും പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി മാറ്റി. ഇഷാന്‍ കിഷന്‍ 38 റൺസും തിലക് വര്‍മ്മ 15 റൺസും നേടിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.