ആഞ്ചലോട്ടിക്ക് കീഴിൽ രണ്ടാം ജയം, എവർട്ടൻ തിരിച്ചെത്തുന്നു

കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ രണ്ടാം മത്സരത്തിലും എവർട്ടന് ജയം. 2-1 നാണ് അവർ ന്യൂ കാസിൽ യുണൈറ്റഡിനെ മറികടന്നത്. ഇതോടെ ലീഗിൽ പത്താം സ്ഥാനത്ത് എത്താൻ അവർക്കായി. ന്യൂ കാസിൽ പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്.

കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിൽ കളിച്ച കാൽവർട്ട് ലെവിന്റെ മികച്ച ഫോമാണ് റ്റോഫീസിന് ജയം ഒരുക്കിയത്. കളിയുടെ പതിമൂന്നാം മിനുട്ടിലാണ് ലെവിന്റെ ആദ്യ ഗോൾ പിറന്നത്. 29 ആം മിനുട്ടിൽ കാരോളിലൂടെ ന്യൂ കാസിൽ സമനില പിടിച്ചു എന്ന് ഉറപ്പിച്ചെങ്കിലും VAR ഗോൾ നൽകിയില്ല. പക്ഷെ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ തന്നെ ഷാറിന്റെ ഗോളിൽ ന്യൂ കാസിൽ സമനില പിടിച്ചു. പക്ഷെ 64 ആം മിനുട്ടിൽ ലെവിൻ തന്നെ എവർട്ടന്റെ രണ്ടാം ഗോളും നേടി വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.

Exit mobile version