പാരീസിലെ പുത്തൻ രത്നം, മെസ്സിയുടെ വരവ് പ്രഖ്യാപിച്ച് പി എസ് ജി

ലയണൽ മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പി എസ് ജി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കരാറിലാണ് ഇതിഹാസ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള ഓപ്‌ഷനും കരാറിലുണ്ട്. ബാഴ്സയുമായി കരാർ പുതുകാനാകില്ല എന്ന വാർത്ത വന്ന് ദിവസങ്ങൾക്കകം ആണ് മെസ്സി ഫ്രഞ്ച് ഭീമന്മാർക്ക് ഒപ്പം ചേരുന്നത്.

പാരീസിൽ മുൻ ബാഴ്സലോണ ടീം അംഗം നെയ്മറിനും ആർജന്റീനൻ സഹ താരം ഡി മരിയക്ക് ഒപ്പവും ഒത്ത് ചേരാനുള്ള അവസരവും ഇതോടെ മെസ്സിക്ക് സ്വന്തമായി. ടീമിൽ 30 ആം നമ്പർ ജേഴ്‌സിയാകും താരം അണിയുക. 21 വർഷത്തെ ബാഴ്സ ബന്ധത്തിനും ഇതോടെ മെസ്സി ഔദ്യോഗികമായി വിട പറഞ്ഞു.

ലുക്കാകു ചെൽസിയിലേക്ക് മടങ്ങുന്നു, ട്രാൻസ്ഫറിൽ ധാരണയാകുന്നു

ഇന്റർ മിലാൻ താരം റോമേലു ലുക്കാകു ചെൽസിയിലേക്ക് മടങ്ങിയെത്തുന്നു. താരത്തിന്റെ കെക്വിമാറ്റത്തിനായി ഇരു ക്ലബ്ബ്കളും ധാരണയിൽ എത്തിയതായി വിവിധ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വന്നേക്കും. ഏതാണ്ട് 115 മില്യൺ യൂറോയോളം നൽകിയാണ് താരത്തെ വീണ്ടും ചെൽസി സൈൻ ചെയ്യുന്നത്.

ലോകത്തെ തന്നെ മികച്ച സ്‌ട്രൈകർമാരിൽ ഒരാളായ ലുക്കാക്കു 2011 മുതൽ 2014 വരെ ചെൽസി താരമായിരുന്നു. പിന്നീട് താരത്തെ ചെൽസി എവർട്ടനിലേക്ക് വിൽകുകയായിരുന്നു. ശേഷം താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച ശേഷമാണ് 2 വർഷം മുൻപ് ഇറ്റാലിയൻ ക്ലബ്ബായ ഇന്ററിലേക്ക് മാറിയത്.

ആരാധകരുമായുള്ള ബന്ധം നശിപ്പിക്കില്ല, നാളെ പരിശീലനത്തിന് എത്തും – കെയ്‌ൻ

സ്പർസിലേക്ക് മടങ്ങി വരാതെ നിന്ന സ്‌ട്രൈക്കർ ഹാരി കെയ്ൻ സംഭവത്തിന് ശേഷം ഔദ്യോഗികമായി പ്രതികരിച്ചു. തന്റെ ട്വിറ്റർ അകൗണ്ട് വഴിയാണ് താരം നാളെ സ്പർസ് പരിശീലനത്തിൽ മടങ്ങി എത്തും എന്ന് അറിയിച്ചത്. ആരാധകരുമായുള്ള തന്റെ ബന്ധം നശിപ്പിക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ കെയ്‌ൻ കൂട്ടി ചേർത്തു.

തന്റെ പ്രൊഫഷണലിസത്തെ ചിലർ ചോദ്യം ചെയ്തത് അങ്ങേയറ്റം വേദന ഉണ്ടാക്കി. ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചു കൂടുതൽ വെളിപ്പെടുത്താൻ ഇല്ലെങ്കിലും താൻ ഒരിക്കലും പരിശീലിക്കാൻ തയ്യാറാവാതെ നിന്നിട്ടില്ല. തനിക്ക് എന്നും നിരുപാധിക പിന്തുണ തന്ന ആരാധകരുമായുള്ള ബന്ധം ഇല്ലാതാകുന്ന ഒരു നടപടിയും താൻ ചെയ്യില്ല എന്നും കെയ്‌ൻ വ്യക്തമാക്കി.

കെയ്‌ൻ സ്പർസ് വിടാനുള്ള ആഗ്രഹം യൂറോ കപ്പിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷെ താരത്തെ വിൽക്കാൻ സ്പർസ് തയ്യാറാവാതെ വന്നതോടെയാണ് താരവും ക്ലബ്ബും ഉടക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്.

യുഗാന്ത്യം ഔദ്യോഗികം !! ഇനി മെസ്സിയില്ലാത്ത ബാഴ്സ

ബാഴ്സ ആരാധകർക്ക് അപ്രതീക്ഷിത ഷോക്ക് നൽകി മെസ്സിയും ബാഴ്സയും. മെസ്സി ബാഴ്സലോണയിൽ ഇനിയുണ്ടാകില്ല എന്ന് ഉറപ്പിച്ചു. താരം ബാഴ്സയുമായി കരാർ ഒപ്പിടില്ല എന്ന് ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്പത്തികമായും മറ്റുമുള്ള തടസ്സങ്ങളാണ് കാരണങ്ങൾ എന്നാണ് ബാഴ്സയുടെ പ്രസ് റിലീസിൽ പറയുന്നത്.

https://twitter.com/FCBarcelona/status/1423341016455819271?s=19

2003 മുതൽ ഉള്ള ബന്ധമാണ് മെസ്സി അവസാനിപ്പിക്കുന്നത്. തന്റെ 34 ആം വയസിൽ താരം ക്ലബ്ബ് വിടുമ്പോൾ അടുത്ത ക്ലബ്ബ് ഏതാകും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായി വന്ന വാർത്തയിൽ ഞെട്ടി ഇരിക്കുകയാണ് ലോകം എമ്പാടുമുള്ള ബാഴ്സലോണ ആരാധകർ.

ഇനി മെസ്സി എവിടേക്ക് എന്നതും ഇതിൽ ഇനി ഒരു യുടേൺ ഉണ്ടാകുമോ എന്നതും ഒന്നും വ്യക്തമല്ല. മെസ്സിക്ക് പുതിയ കരാർ നൽകാൻ ആവാത്തത് പുതിയ പ്രസിഡന്റ് ലപോർടെയുടെ പരാജയമായാകും കണക്കാക്കുക. നെസ്സിയെ നിലനിർത്താനായി മറ്റു താരങ്ങളെ വിൽക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്ന്യ് എങ്കിലും അതും നടന്നിരുന്നില്ല.

വീണ്ടും ഉടക്കി മെസ്സിയും ബാഴ്സയും, പുതിയ കരാറിൽ ഒപ്പിടാതെ സൂപ്പർ താരം

ബാഴ്സലോണയും മെസ്സിയും തമ്മിൽ വീണ്ടും സംഘർഷത്തിന്റെ നാളുകൾ എന്ന വാർത്തകൾ വീണ്ടും സജീവമാകുന്നു. ബാഴ്സ വാഗ്‌ദാനം ചെയ്ത പുതിയ കരാറിൽ താരം ഒപ്പ് വെക്കാൻ തയ്യാറല്ല എന്നാണ് സ്‌പെയിനിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ബാഴ്സയും മെസ്സിയും കരാറിന് തൊട്ട് അരികെ എത്തിയിരുന്നു എന്ന് ഏതാണ്ട് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ശേഷമാണ് വൻ ട്വിസ്റ്റ് നടന്നത്.

ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി നിലവിൽ ഫ്രീ ഏജന്റ് ആണ്. അതിനാൽ തന്നെ താരത്തിന്റെ ശമ്പളം നൽകാൻ തയ്യാറുള്ള ഏത് ക്ലബ്ബിലേക്കും താരത്തിന് മാറാൻ സാധിക്കും. ബാഴ്സയുടെ ഭാവി പദ്ധതികളിൽ മെസ്സിക്ക് ഉള്ള അതൃപ്‌തി ആണ് മെസ്സിയെ പുതിയ കരാർ ഒപ്പിടുന്നതിൽ നിന്ന് തടയുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവും മെസ്സി ക്ലബ്ബ് വിടാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

സഹതാരങ്ങളെ കാണാൻ എറിക്സൻ മിലാനിൽ

യൂറോകപ്പ് മത്സരത്തിന് ഇടയിൽ ഹൃദയാഘാതം ഉണ്ടായ ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റിയൻ എറിക്സൻ അതിനുശേഷം ആദ്യമായി ഇറ്റലിയിൽ. താൻ കളിക്കുന്ന ക്ലബ്ബായ ഇന്റർ മിലാനിലെ സഹ താരങ്ങളെയും ,ക്ലബ്ബ് അധികൃതരെയും താരം സന്ദർശിച്ചു. താരം മികച്ച ആരോഗ്യ നിലയിൽ ആണ് ഇപ്പോൾ ഉള്ളത്.

മിലാനിൽ എത്തിയെങ്കിലും താരം വൈകാതെ ഡെന്മാർക്കിലേക്ക് പോകും. അവിടെയാകും താരം തന്റെ ചികിത്സ തുടരുക. ഇന്റർ മിലാനിലെ ഡോക്ടർമാരും താരത്തിന്റെ ആരോഗ്യ കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ തേടും. ജൂൺ 12 ന് ഫിൻലാന്റിന് എതിരായ യൂറോ മത്സരത്തിന് ഇടയിലാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. കളിക്കളത്തിൽ തന്നെ വീണ താരത്തിന്റെ ആരോഗ്യ നിലയിൽ വൻ ആശങ്ക ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.

ഓറഞ്ച് പടയെ രക്ഷിക്കാൻ വീണ്ടും ലൂയിസ് വാൻ ഗാൽ പരിശീലക സ്ഥാനത്ത്

യൂറോ കപ്പിൽ മോശം പ്രകടനത്തോടെ പുറത്തായ ഹോളണ്ട് പരിശീലകൻ ഫ്രാങ്ക് ഡിബോറിന് പകരക്കാരനായി ലൂയിസ് വാൻ ഗാൽ ഹോളണ്ട് പകുരിശീലകനായി ചുമതല എൽക്കും. 2022 ലോകകപ്പ് അവസാനം വരെ അദ്ദേഹം ഓറഞ്ച് പടയുടെ പരിശീലക സ്ഥാനത്ത് ഉണ്ടാവും എന്ന് ഡച് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു.

2016 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ചുമതല ഒഴിഞ്ഞ ശേഷം ആദ്യമായാണ് വാൻ ഗാൽ ഫുട്‌ബോൾ പരിശീലക റോളിൽ വീണ്ടും എത്തുന്നത്. ഇത് മൂന്നാം തവണയാണ് അദ്ദേഹം തന്റെ രാജ്യത്തെ പരിശീലിപ്പിക്കാൻ എത്തുന്നത്. മുൻപ് 2000- 2002 കാലയലളവിലും, 2012-2014 കാലയളവിലും ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ചെൽസിയുമായി കരാറായി, ജിറൂദ് മിലാനിലേക്ക്

ചെൽസി സ്‌ട്രൈക്കർ ഒലിവിയെ ജിറൂദ് ഇറ്റാലിയൻ ക്ലബ്ബായ മിലാനിലേക്ക്. താരത്തിന്റെ കൈമാറ്റത്തിനായി ചെൽസിയും മിലാനും ധാരണയിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2 മില്യൺ യൂറോയോളം താരത്തെ വിട്ട് കിട്ടാൻ മിലാൻ ചെൽസിക്ക് നൽകണം.

2018 ൽ ആഴ്സണലിൽ നിന്നാണ് താരം ചെൽസിയിൽ എത്തിയത്. കൂടുതൽ സമയം പകരകാരുടെ ബെഞ്ചിൽ ആയിരുന്നെകിലും ചെൽസിക്കായി നിർണായക ഗോളുകൾ നേടാൻ താരത്തിനായി. 2019 യൂറോപ്പ ലീഗ് ജയത്തിൽ താരം നിർണായക പങ്കാണ് വഹിച്ചത്. കൂടാതെ ചെൽസിക്ക് ഒപ്പം എഫ് എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്.

ഹോളണ്ട് ഔട്ട്, ഫ്രാങ്ക് ഡിബോറും ഔട്ട്

യൂറോ കപ്പിൽ നോകൗട്ട് റൗണ്ടിൽ നാണം കെട്ട് പുറത്തായതോടെ ഹോളണ്ട് പരിശീലകൻ ഫ്രാങ്ക് ഡിബോറിനെ പുറത്താക്കാൻ നെതർലാന്റ്സ് ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഗ്രൂപ്പ് സ്റ്റേജിൽ മികച്ച പ്രകടനം നടത്തിയെങ്കിലും റൌണ്ട് 16 മത്സരത്തിൽ ചെക്ക് റിപബ്ലിക്കിനോട് തീർത്തും മോശം പ്രകടനം നടത്തിയാണ് ഓറഞ്ച് പട പുറത്തായത്.!! ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

മത്സര ശേഷം തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിരുന്നു. ഡച് ഫുട്‌ബോൾ അസോസിയേഷനും ഡിബോറും പിരിയാൻ സംയുക്തമായാണ് ധാരണയായത്. കേവലം ഒരു വർഷം പോലും തികകാതെയാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. ബാഴ്സ പരിശീലകനാകാൻ കൂമാൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് മുൻ ഹോളണ്ട് ദേശീയ ടീം അംഗം കൂടിയായ ഡിബോർ സ്ഥാനം ഏറ്റെടുത്തത്.

ഗോൾ വേട്ടയിൽ ഡച്ച് ഇതിഹാസത്തെ മറികടന്ന് വൈനാൽഡം

യൂറോ കപ്പിൽ മാസഡോണിയക്ക് എതിരായ ഇരട്ട ഗോൾ നേട്ടത്തോടെ ഹോളണ്ട് ക്യാപ്റ്റൻ ജോർജിയോ വൈനാൽഡം പുതിയ നേട്ടം കൈവരിച്ചു. ഹോളണ്ടിനായി 24 ഗോളുകൾ നേടിയ ഇതിഹാസ താരം മാർക്കോ വാൻ ബാസ്റ്റനേക്കാൾ ഗോളുകൾ നേടിയ താരമായി ഇന്ന് വൈനാൽഡം. ഇന്നത്തെ ഗോളുകളോടെ താരം രാജ്യത്തിനായി 25 ഗോളുകൾ എന്ന നേട്ടവും പൂത്തിയാക്കി.

യൂറോ കപ്പിൽ തന്നെ ഇതുവരെ മികച്ച പ്രകടനകാരിൽ ഒരാളാണ് 30 വയസുകാരനായ വൈനാൽഡം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരം ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയിലേക്ക് തന്റെ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. നേരത്തെ ഹോളണ്ടിനായി യൂറോയിൽ ഉക്രയിന് എതിരെയും താരം ഗോൾ നേടിയിരുന്നു. 2011 ലാണ് താരം ആദ്യമായി ഹോളണ്ട് ജേഴ്സി അണിഞ്ഞത്.

ആഘോഷം അതിരുകടന്നു, അനാടോവിക്കിന് യുവേഫയുടെ വിലക്ക്

യുവേഫ യൂറോ മത്സരത്തിൽ ഗോളടിച്ച് അതിരുവിട്ട ആഘോഷ പ്രകടനവും ആക്രോശവും നടത്തിയ ഓസ്ട്രിയൻ താരം മാർക്കോ അനാടോവിക്കിന് യുവേഫയുടെ ശിക്ഷ. താരത്തെ ഒരു മത്സരത്തിൽ നിന്ന് വിലക്കിയതായി യുവേഫ അറിയിച്ചു.

ഓസ്ട്രിയയുടെ നോർത്ത് മാസഡോണിയക്ക് എതിരായ മത്സരത്തിൽ ആണ് താരം ഗോളടിച്ച ശേഷം ആന്റി അൽബേനിയൻ പദങ്ങൾ ഉപയോഗിച്ചതായി ആരോപണം ഉയർന്നത്. മാസഡോണിയൻ താരം അലിയോസ്‌കിക്ക് നേരെയായിരുന്നു താരത്തിന്റെ ആക്രോശം. അൽബേനിയൻ വംശജനാണ് അലിയോസ്‌കി. ഇതോടെ ഹോളണ്ടിന് എതിരായ മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല. മുൻ വെസ്റ്റ് ഹാം യുണൈറ്റഡ് താരമാണ് അനാടോവിക്കിന്.

പ്രീമിയർ ലീഗ് ഫിക്‌സ്ചർ എത്തി, സിറ്റിക്ക് കടുത്ത തുടക്കം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021/2022സീസണിലേക്കുള്ള മത്സര ക്രമങ്ങൾ പുറത്തുവിട്ടു. ഓഗസ്റ്റ്‌ 14 നാണ് പുതിയ സീസൺ കിക്കോഫ്‌. മത്സര ക്രമം വന്നപ്പോൾ ആദ്യ ദിനം ചാംപ്യന്മാർക്ക് ടോട്ടൻഹാം ആണ് എതിരാളികൾ. കിരീട പോരാട്ടം ലക്ഷ്യം വെക്കുന്ന ചെൽസിക്ക് തുടക്കത്തിൽ തന്നെ വൻ മത്സരങ്ങളാണ് വരാനുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ്സ് ആണ് ആദ്യ എതിരാളികൾ. ചെൽസിക്ക് ലണ്ടനിൽ നിന്ന് തന്നെ ക്രിസ്റ്റൽ പാലസ് ആണ്. ആഴ്സണലിന് പുതുമുഖങ്ങൾ ആയ ബ്രെന്റ്ഫോഡ് ആണ് എതിരാളികൾ. ലിവർപൂൾ നോർവിച്ചിനെയാണ് നേരിടുക. സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബി നടക്കുക നവംബർ 6 നാകും. സെപ്റ്റംബർ 25 നാകും ചെൽസി- മാഞ്ചസ്റ്റർ സിറ്റി മത്സരം നടക്കുക. ഒക്ടോബർ 23 ന് ലിവർപൂൾ – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരവും നടക്കും.

Exit mobile version