പാരീസിലെ പുത്തൻ രത്നം, മെസ്സിയുടെ വരവ് പ്രഖ്യാപിച്ച് പി എസ് ജി

ലയണൽ മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പി എസ് ജി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ കരാറിലാണ് ഇതിഹാസ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള ഓപ്‌ഷനും കരാറിലുണ്ട്. ബാഴ്സയുമായി കരാർ പുതുകാനാകില്ല എന്ന വാർത്ത വന്ന് ദിവസങ്ങൾക്കകം ആണ് മെസ്സി ഫ്രഞ്ച് ഭീമന്മാർക്ക് ഒപ്പം ചേരുന്നത്.

പാരീസിൽ മുൻ ബാഴ്സലോണ ടീം അംഗം നെയ്മറിനും ആർജന്റീനൻ സഹ താരം ഡി മരിയക്ക് ഒപ്പവും ഒത്ത് ചേരാനുള്ള അവസരവും ഇതോടെ മെസ്സിക്ക് സ്വന്തമായി. ടീമിൽ 30 ആം നമ്പർ ജേഴ്‌സിയാകും താരം അണിയുക. 21 വർഷത്തെ ബാഴ്സ ബന്ധത്തിനും ഇതോടെ മെസ്സി ഔദ്യോഗികമായി വിട പറഞ്ഞു.

Exit mobile version