ബാഴ്സ ആരാധകർക്ക് അപ്രതീക്ഷിത ഷോക്ക് നൽകി മെസ്സിയും ബാഴ്സയും. മെസ്സി ബാഴ്സലോണയിൽ ഇനിയുണ്ടാകില്ല എന്ന് ഉറപ്പിച്ചു. താരം ബാഴ്സയുമായി കരാർ ഒപ്പിടില്ല എന്ന് ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്പത്തികമായും മറ്റുമുള്ള തടസ്സങ്ങളാണ് കാരണങ്ങൾ എന്നാണ് ബാഴ്സയുടെ പ്രസ് റിലീസിൽ പറയുന്നത്.
https://twitter.com/FCBarcelona/status/1423341016455819271?s=19
2003 മുതൽ ഉള്ള ബന്ധമാണ് മെസ്സി അവസാനിപ്പിക്കുന്നത്. തന്റെ 34 ആം വയസിൽ താരം ക്ലബ്ബ് വിടുമ്പോൾ അടുത്ത ക്ലബ്ബ് ഏതാകും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. അപ്രതീക്ഷിതമായി വന്ന വാർത്തയിൽ ഞെട്ടി ഇരിക്കുകയാണ് ലോകം എമ്പാടുമുള്ള ബാഴ്സലോണ ആരാധകർ.
ഇനി മെസ്സി എവിടേക്ക് എന്നതും ഇതിൽ ഇനി ഒരു യുടേൺ ഉണ്ടാകുമോ എന്നതും ഒന്നും വ്യക്തമല്ല. മെസ്സിക്ക് പുതിയ കരാർ നൽകാൻ ആവാത്തത് പുതിയ പ്രസിഡന്റ് ലപോർടെയുടെ പരാജയമായാകും കണക്കാക്കുക. നെസ്സിയെ നിലനിർത്താനായി മറ്റു താരങ്ങളെ വിൽക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്ന്യ് എങ്കിലും അതും നടന്നിരുന്നില്ല.