സൂപ്പർ ലീഗ് ശ്രമങ്ങൾ, പ്രീമിയർ ലീഗ് ടീമുകൾക്ക് പിഴ

യൂറോപ്യൻ പ്രീമിയർ ലീഗ് ശ്രമങ്ങൾ നടത്തി പിന്മാറിയ പ്രീമിയർ ലീഗ് ടീമുകൾക്ക് പ്രീമിയർ ലീഗിന്റെ പിഴ ശിക്ഷ. പ്രീമിയർ ലെവഗിൽ നിന്ന് സൂപ്പർ ലീഗിൽ ചേരാൻ തീരുമാനിച്ച 6 ടീമുകൾകുമായി 22 മില്യൺ പൗണ്ട് ആണ് പിഴയായി ചുമത്തിയത്. ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പർസ്, ലിവർപൂൾ ടീമുകൾ ആകെ ഈ തുക പിഴയായി പങ്കിടണം.

ഏപ്രിൽ 18 നാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കൾ യുവേഫ ചാമ്പ്യൻസ് ലീഗിന് പകരം യൂറോപ്യൻ സൂപ്പർ ലീഗ് എന്ന തീരുമാനം പ്രഖ്യാപിച്ചത്. പക്ഷെ ആരാധകരുടെയും ഫുട്‌ബോൾ പ്രീമികളുടെയും അടക്കം വൻ എതിർപ്പുകൾ വന്നതോടെ ക്ലബ്ബ്കൾ ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഭാവിയിൽ ഇത്തരം ശ്രമങ്ങൾ ഉണ്ടായാൽ 30 പോയിന്റ് കുറക്കാനും പ്രീമിയർ ലീഗ് നിയമം കൊണ്ടുവന്നിട്ടുണ്ട്.

ആരാധകർക്ക് നിരാശ, ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഫെഡറർ പിന്മാറി

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് ഇതിഹാസ താരം റോജർ ഫെഡറർ പിന്മാറി. 39 വയസുകാരനായ താരം ശാരീരിക പരിമിതികൾ ചൂണ്ടികാണിച്ചാണ് പിന്മാറിയത്. 2 തവണ ശസ്ത്രക്രിയക്ക് വിധേയമായ കാലിലെ പരിക്കാണ് താരം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഈ വർഷാവസാനം 40 തികയുന്ന താരം എന്നും വിമ്പിൽഡൻ ആണ് തന്റെ പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കിയിരുന്നു. 3 മത്സരങ്ങൾ തനിക്ക് ലഭിച്ചതിൽ തൃപ്തൻ ആണെന്നും പരിക്കിൽ നിന്ന് മടങ്ങി വരുന്ന താൻ പെട്ടെന്ന് വീണ്ടും കൂടുതൽ ശരീരത്തെ പുഷ് ചെയ്യുന്നത് ശെരിയല്ല എന്നുമാണ് താരം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ഫ്രഞ്ച് ഓപണിന് മുൻപ് 16 മാസത്തിനിടെ കേവലം 3 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്.

എറിക് ലമേലയുടെ റെബോണ സീസണിലെ മികച്ച ഗോൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ ഓഫ് ദി സീസൺ സ്പർസിന്റെ എറിക് ലമേല സ്വന്തമാക്കി. ലണ്ടൻ ഡർബിയിൽ ആഴ്സണലിനെതിരെ ആണ് താരം അവാർഡ് നേടിയ ഗോൾ സ്വന്തമാക്കിയത്.

ജെയിംസ് മാഡിസൻ, മാനുവൽ ലൻസീനി, ഒല ഐന, സെബാസ്റ്റിയൻ ഹാലർ, മുഹമ്മദ് സലാ, ബ്രൂണോ ഫെർണാണ്ടസ്, ജെസി ലിംഗാർഡ്, എഡിസൻ കവാനി എന്നിവരെയാണ് താരം മാറികടന്നത്. https://twitter.com/budfootball/status/1401146794319388674?s=19

ഫോഡൻ പ്രീമിയർ ലീഗിലെ മികച്ച യുവതാരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ വർഷത്തെ മികച്ച യുവ താരത്തിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയുടെ യുവ താരം ഫിൽ ഫോഡൻ സ്വന്തമാക്കി. ഈ സീസണിൽ സിറ്റിയുടെ ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു 21 വയസുകാരനായ താരം.

ഈ സീസണിൽ ആകെ 16 ഗോളുകളും 10 അസിസ്റ്റുകളും താരം നേടി. ഇതിൽ 9 ഗോളുകളും, 5 അസിസ്റ്റുകളും ലീഗിലാണ് താരം നേടിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ അക്കാദമി വഴി വളർന്ന താരം രാഷ്ഫോഡ്, സാക, മൌണ്ട് അടക്കം ഉള്ളവരെ മറികടന്നാണ് അവാർഡ് കരസ്ഥമാക്കിയത്.

പ്രീമിയർ ലീഗ് അവാർഡുകൾ, ഗാർഡിയോള മികച്ച പരിശീലകൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാനേജർ ഓഫ് ദി സീസൺ അവാർഡ് പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റിയെ കിരീടത്തിലേക്ക് നയിച്ച പെപ് ഗാര്ഡിയോളയാണ് അവാർഡ് കരസ്ഥമാക്കിയത്. സിറ്റിയെ കാരബാവോ കപ്പ് കിരീടവും, ചാമ്പ്യൻസ് ലീഗ് ഫൈനൽ നേട്ടവും നൽകാൻ ഗാർഡിയോളക്ക് സാധിച്ചു.

സോൽഷ്യർ, റോഡ്‌ജെഴ്‌സ്‌, മോയസ്, ബിയേൽസ എന്നിവരെ മറികടന്നാണ് പെപ് തന്റെ പ്രീമിയർ ലീഗ് കരിയറിൽ ഈ അവാർഡ് മൂന്നാം തവണയും സ്വന്തമാക്കിയത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിനേക്കാൾ 12 പോയിന്റ് മുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ സിറ്റി കിരീടം ചൂടിയത്.

അരങ്ങേറ്റ സീസൺ അവിസ്മരണീയം, ദിയാസ് പ്രീമിയർ ലീഗിലെ മികച്ച താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്ലെയർ ഓഫ് ദി സീസൺ ആയി മാഞ്ചസ്റ്റർ സിറ്റിയുടെ റൂബൻ ദിയാസ് തിരഞ്ഞെടുക്കപ്പെട്ടു. ഹാരി കെയ്ൻ, കെവിൻ ഡു ബ്രെയ്ൻ, ബ്രൂണോ ഫെർണാടസ്‌, മുഹമ്മദ് സലാ, ജാക് ഗ്രീലിഷ് തുടങ്ങിയവരെ മറികടന്നാണ് പോർചുഗീസ് താരമായ ദിയാസ് അവാർഡ് നേടിയത്.

ബെൻഫിക്കയിൽ നിന്ന് ഈ സീസണിൽ ടീമിൽ എത്തിയ താരം മികച്ച പ്രകടനമാണ് സീസണിൽ ഉടനീളം നടത്തിയത്. സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്കാണ് ദിയാസും ജോണ് സ്റ്റോൻസും ചേർന്ന സെൻട്രൽ ഡിഫൻസ് കൂട്ടുകെട്ട് വഹിച്ചത്.

പി എഫ് എ ടീം ഓഫ് ദി ഇയർ, മാഞ്ചസ്റ്റർ താരങ്ങളുടെ ആധിപത്യം

ഇംഗ്ലണ്ടിൽ പ്രൊഫഷണൽ ഫുട്‌ബോളർസ് അസോസിയേഷൻ ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചപ്പോൾ പ്രീമിയർ ലീഗിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മാഞ്ചസ്റ്റർ ടീമുകളുടെ കളിക്കാർ ആണ് ഭൂരിപക്ഷവും. സ്പർസ് , ലിവർപൂൾ താരങ്ങളും ടീമിൽ ഇടം നേടി.

സിറ്റിയിൽ നിന്ന് എഡേഴ്സൻ, ജോണ് സ്റ്റോൻസ്, ക്യാൻസലോ, റൂബൻ ദിയാസ്, കെവിൻ ഡുബ്രെയ്ൻ, ഇൽകായ് ഗുണ്ടകൻ എന്നിവർ ഇടം നേടിയപ്പോൾ യുണൈറ്റഡിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ്, ലുക്ക് ഷോ എന്നിവർ ഇടം നേടി. സ്പർസിൽ നിന്ന് ഹാരി കെയ്ൻ, ഹ്യുങ് മിൻ സോണ് എന്നിവരാണ് സ്ഥാനം പിടിച്ചത്. ലിവർപൂൾ താരം സലാഹാണ് മറ്റൊരു അംഗം.

ജിറൂദ് ലണ്ടനിൽ തുടരും, ചെൽസിയിൽ പുത്തൻ കരാർ ഒപ്പിട്ടു

ചെൽസിയിൽ തുടരാൻ തീരുമാനിച്ച ഒലിവിയെ ജിറൂദ് ക്ലബ്ബ്മായി ഉള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം അടുത്ത സീസൺ അവസാനം വരെ ലണ്ടനിൽ തന്നെ തുടരും. താരത്തിന്റെ കരാർ പുതുക്കാനുള്ള ഓപ്‌ഷൻ ഏപ്രിലിൽ തന്നെ ആക്റ്റീവ് ആയതായി ചെൽസി പ്രഖ്യാപിച്ചു. 34 വയസ്സുകാരനായ ജിറൂദ് മൂന്നര വർഷമായി ചെൽസി താരമാണ്.

ആഴ്സണലിൽ നിന്ന് ചെൽസിയിൽ എത്തിയ ജിറൂദ് ക്ലബ്ബിന് ഒപ്പം എഫ് എ കപ്പ്, യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ചെൽസിക്ക് വേണ്ടി ഇതുവരെ 32 ഗോളുകൾ നേടിയിട്ടുണ്ട്.

അനുഭവ സമ്പത്ത് കൈവിടാതെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ, തിയാഗോ സിൽവക്ക് പുതിയ കരാർ

ചെൽസി ഡിഫൻഡർ തിയാഗോ സിൽവ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. ഒരു വർഷത്തേക്കാണ് താരം ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചത്. ഇതോടെ 2022 ജൂൺ മാസം വരെ സിൽവ സ്റ്റാംഫോഡ് ബ്രിഡ്ജിൽ തുടരും. 2020 ജൂണിൽ ആണ് താരം ചെൽസിയിൽ ചേർന്നത്.

പിഎസ്ജി വിട്ട ശേഷം ഫ്രീ ട്രാൻസ്ഫറിൽ ആണ് സിൽവ ചെൽസിയിൽ എത്തിയത്. മികച്ച പ്രകടനം നടത്തിയ താരം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിലും ടോപ്പ് 4 നേട്ടത്തിലും നിർണായക പങ്കാണ് വഹിച്ചത്. പാരീസിൽ തന്റെ പരിശീലകനായിരുന്ന തോമസ് ടൂകലിന്റെ വരവും താരത്തിന് ഏറെ ഗുണം ചെയ്തു. ഇതും താരം പുതിയ കരാറിൽ ഒപ്പു വെക്കുന്നതിൽ നിർണായകമായി.

വാസ്‌കെസ് റയലിൽ തുടരും, പുതിയ കരാറിൽ ഒപ്പുവച്ചു

റയൽ മാഡ്രിഡ് താരം ലൂക്കാസ് വാസ്‌കെസ് ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2024 ജൂൺ വരെ മാഡ്രിഡിൽ തന്നെ തുടരും. 29 വയസുകാരനായ താരം റയൽ അക്കാദമിയുടെ വളർന്നു വന്ന താരമാണ്.

2007 ൽ ജൂനിയർ ടീമിൽ ചേർന്ന താരം പിന്നീട് റയൽ സി, റയൽ ബി ടീമുകളിലൂടെ 2015 ലാണ് സീനിയർ ടീമിന്റെ ഭാഗമാവുന്നത്. ഇതിനിടയിൽ ഒരു വർഷം എസ്പാനിയൊളിൽ ലോണിൽ കളിച്ചു. റയലിന് ഒപ്പം 3 ചാമ്പ്യൻസ് ലീഗ്, 2 ല ലീഗ അടക്കം നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

കൊണ്ടേയുടെ പിൻഗാമിയെത്തി, ഇൻസാഗി ഇനി ഇന്റർ പരിശീലകൻ

സിമോനെ ഇൻസാഗിയെ പരിശീലകനായി നിയമിക്കാനുള്ള തീരുമാനം ഇന്റർ മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കിരീട നേട്ടത്തിന് ശേഷം അപ്രതീക്ഷിതമായി ആണ് കൊണ്ടേ സ്ഥാനം ഒഴിഞ്ഞത്. ലാസിയോ പരിശീലകനായി തിളങ്ങിയ ഇൻസാഗി ലാസിയോ നൽകിയ പുതിയ ഓഫർ നിരസിച്ചാണ് ഇന്ററിലേക്ക് എത്തുന്നത്.

45 വയസുകാരനായ ഇൻസാഗി മുൻ ലാസിയോ, അറ്റലാന്റാ താരം കൂടിയാണ്.2016 ൽ ലാസിയോ പരിശീലകനായി നിയമിതനായ അദ്ദേഹം ക്ലബ്ബിന് ഒപ്പം 1 കോപ്പ ഇറ്റാലിയയും, 2 സൂപ്പർ കോപ്പ ഇറ്റാലിയ കിരീടങ്ങളും നേടിയിട്ടുണ്ട്. 2 വർഷത്തെ കരാറിലാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിയുള്ള ക്ലബ്ബിനെ നിലവാരം തകരാതെ പിടിച്ചു നിർത്തുക എന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ മുൻപിൽ ഉള്ളത്.

ഇംഗ്ലണ്ട് യൂറോ കപ്പ് ടീമിനെ പ്രഖ്യാപിച്ചു, അലക്‌സാണ്ടർ അർണോൾഡ് ടീമിൽ

യൂറോ കപ്പിനുള്ള 26 അംഗ അവസാന ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചപ്പോൾ ഏവരും കാത്തിരുന്ന തീരുമാനം ലിവർപൂൾ താരം അലക്‌സാണ്ടർ അർണോൽഡിന് ആശ്വാസം. താരത്തെ പുറത്ത് ഇരുത്തിയേക്കും എന്ന റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും അവസാന ടീമിൽ താരം അടക്കം 4 റൈറ്റ് ബാക്കുകളെ ഉൾപ്പെടുത്തിയാണ് പരിശീലകൻ ഗരേത് സൗത്ത്ഗേറ്റ് ടീമിനെ പ്രഖ്യാപിച്ചത്.

വെസ്റ്റ് ഹാമിനായി മിന്നും പ്രകടനം കാഴ്ച വച്ചു എങ്കിലും ജെസി ലിംഗാർഡ് ടീമിൽ ഇടം നേടിയില്ല. സൗതാംടന്റെ ജെയിംസ് വാർഡ് പ്രൗസും പുറത്തായി. മേസൻ ഗ്രീൻവുഡ്‌ നേരത്തെ പരിക്ക് കാരണം പിന്മാറിയിരുന്നു.

ടീം

ഗോൾ കീപർമാർ :

ഡീൻ ഹെൻഡേഴ്സൻ, ജോർദാൻ പിക്ഫോഡ്, സാം ജോൻസ്റ്റോൻ

പ്രതിരോധം :

ലുക്ക് ഷോ, ജോണ് സ്റ്റോൻസ്, കെയിൽ വാൾക്കർ, മക്വയർ, അലക്‌സാണ്ടർ അർണോൾഡ്, റീസ് ജെയിംസ്, മിങ്‌സ്, കോണർ കോർഡി, ബെൻ ചിൽവെൽ, ട്രിപ്പിയർ

മധ്യനിര :

മേസൻ മൗണ്ട്, ഡക്ലൻ റൈസ്, ജോർദാൻ ഹെൻഡേഴ്സൻ, ജൂഡ് ബെല്ലിങ്ഹാം, കാൽവിൻ ഫിലിപ്സ്

ആക്രമണ നിര :

ഹാരി കെയ്ൻ, മാർകസ് റാഷ്ഫോഡ്, സ്റ്റെർലിങ്, കാൽവർട്ട് ലെവിൻ, ഫോടൻ, ഗ്രീലിഷ്, സാഞ്ചോ, ബകായോ സാക

Exit mobile version