സ്പെയിൻ മധ്യനിരയിൽ ഇനിയെസ്റ്റയില്ല, ലോകകപ്പ് തോൽവിക്ക് പിന്നാലെ വിരമിക്കൽ

സ്പെയിനിന്റെ ഇതിഹാസ താരം അന്ദ്രീയാസ് ഇനിയെസ്റ്റ ഇനി സ്പെയിൻ കുപ്പായത്തിൽ കളിക്കില്ല. ലോകകപ്പിൽ റഷ്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് താരം ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പെയിൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോളായ 2010 ലെ ലോകകപ്പ് വിന്നിങ് ഗോൾ നേടിയ താരമാണ്‌ ഇനിയെസ്റ്റ.

റഷ്യയോട് ഇനിയെസ്റ്റ ഈ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ട് ഔട്ട് ഗോൾ നേടിയെങ്കിലും കൊക്കെ, ആസ്പസ് എന്നിവർ കിക്ക് മിസ് ആകിയതോടെയാണ് സ്പെയിൻ റഷ്യൻ ലോകകപ്പിൽ നിന്ന് പുറത്തായത്. ഇതോടെയാണ്‌34 കാരനായ ഇനിയെസ്റ്റ സ്പാനിഷ് ദേശീയ ടീമിനോട് വിട പറയാൻ തീരുമാനിച്ചത്.

സ്പെയിനിനായി 130 മത്സരങ്ങൾ കളിച്ച താരം 2010 ലോകകപ്പിന് പുറമെ 2008, 2012 യൂറോ കിരീടങ്ങളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെൽഫ് ഗോളിലും പുതിയ റഷ്യൻ റെക്കോർഡ്

ലോകകപ്പിൽ സ്‌പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയ മത്സരത്തിൽ റഷ്യ സൃഷ്ടിച്ചത് പുതിയ സെൽഫ് ഗോൾ റെക്കോർഡ്. 1966 ന് ശേഷം ഒരേ ലോകകപ്പിൽ ഒന്നിലധികം സെൽഫ് ഗോൾ വഴങ്ങുന്ന ആദ്യ ടീം എന്ന റെക്കോർഡാണ് റഷ്യൻ ടീം സ്വന്തം പേരിലാക്കിയത്.

സ്പെയിനിന്റെ ഫ്രീ കിക്ക് ഡിഫൻഡ് ചെയ്യുന്നതിനിടയിലാണ് റഷ്യൻ വെറ്ററൻ ഡിഫൻഡർ ഇഗ്നാശവിച് സെൽഫ് ഗോൾ വഴങ്ങിയത്. ഉറുഗ്വേക്ക് എതിരായ മത്സരത്തിൽ റഷ്യൻ താരം ചെറിഷേവ് സെൽഫ് ഗോൾ വഴങ്ങിയിരുന്നു.

1966 ൽ ബൾഗേറിയയാണ് അവസാനം ഒരു വേൾഡ് കപ്പിൽ ഒന്നിലധികം സെൽഫ് ഗോൾ വഴങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പെലെയുടെ അഭിനന്ദനം ഏറ്റുവാങ്ങി എംബപ്പേ

ഫുട്ബോൾ ഇതിഹാസം സാക്ഷാൽ പെലെയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഫ്രാൻസിന്റെ പുത്തൻ താരോദയം കിലിയൻ എംബപ്പേ. ട്വിറ്ററിലൂടെയാണ് ബ്രസീൽ ഇതിഹാസം എംബപ്പെക്ക് അഭിനന്ദനം ചൊരിഞ്ഞത്.

 

അർജന്റീനയ്ക്ക് എതിരായ 2 ഗോൾ നേട്ടത്തോടെ എംബപ്പേ പെലെയുടെ റെക്കോർഡിന് ഒപ്പമെത്തിയത്. പെലെക്ക് ശേഷം ലോകകപ്പിൽ ഒരു മത്സരത്തിൽ 2 ഗോളുകൾ നേടുന്ന ആദ്യ ടീനേജ് താരം എന്ന റെക്കോർഡാണ് എംബപ്പേ സൃഷ്ടിച്ചത്. 1958 ലോകകപ്പിൽ സ്വീഡന് എതിരെ 2 ഗോളുകൾ നേടിയാണ് പെലെ റെക്കോർഡ് സൃഷ്ടിച്ചത്.

എംബപ്പെക്ക് അഭിനന്ദനം അറിയിച്ച പെലെ താരത്തിന് അടുത്ത റൗണ്ടുകളിൽ മികച്ച കളി പുറത്തെടുക്കാൻ ആശംസയും അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെക്കോർഡ് തുകക്ക് ലപോർട്ടെ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

അത്ലറ്റികോ ബിൽബാവോ താരം ലപോർട്ടെ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. പ്രതിരോധ നിര താരമായ ലപോർട്ടെയെ ക്ലബ്ബ് റെക്കോർഡ് തുകയായ 57 മില്യൺ പൗണ്ടോളം നൽകിയാണ് സിറ്റി താരത്തെ സ്വന്തമാക്കിയത്. 23 വയസുകാരനായ താരം ഫ്രാൻസ് പൗരനാണ്. ഫ്രാൻസിന്റെ അണ്ടർ 23 താരമായിരുന്നു. ദേശീയ ടീമിൽ കളിച്ചിട്ടിലെങ്കിലും ല ലീഗെയിലെ മികച്ച പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ സിറ്റിയെ പ്രേരിപ്പിച്ചത്. 2012 മുതൽ അത്ലറ്റികോ ബിൽബാവോ താരമാണ് ലപോർട്ടെ.

ലപ്പോർട്ടേയുടെ വരവോടെ ലോകത്തിലെ തന്നെ എറ്റവും വിലയേറിയ പ്രതിരോധമാവും സിറ്റിയുടേത്. പെപ് ഗാർഡിയോള പരിശീലകനായ ശേഷം 47 മില്യൺ നൽകി സ്റ്റോൻസ്, 50 മില്യൺ നൽകി വാൾക്കർ, 49 മില്യൺ നൽകി ബെഞ്ചമിൻ മെൻഡി, 27 മില്യൺ നൽകി ഡാനിലോ എന്നിവർ സിറ്റിയിൽ എത്തിയിരുന്നു. വിൻസെന്റ് കമ്പനിയുടെ പരിക്കും, ജോണ് സ്റ്റോൻസിന്റെ സ്ഥിരതയില്ലാത്ത പ്രകടനവുമാണ് പുതിയ പ്രതിരോധ താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാകാൻ  ഗാർഡിയോളയെ പ്രേരിപ്പിച്ചത്. ലപ്പോർട്ടേയുടെ വരവോടുകൂടി മൻഗാലയുടെ ഭാവി തുലാസിലായി. താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടേക്കും എന്ന് ഏതാണ്ട് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒസ്മാൻ ഡെംബെലെ തിരിച്ചെത്തുന്നു, ബാഴ്സ ഇനി കൂടുതൽ ശക്തം

ബാഴ്സ താരം ഒസ്മാൻ ഡെംബെലെ പരിക്ക് മാറി ഈ ആഴ്ച തിരിച്ചെത്തും. ഏറെ നാളായി പരിക്ക് കാരണം പുറത്തിരിക്കുന്ന താരം ഈ ആഴ്ചയിലെ കോപ്പ ഡെൽ റേ ഇറങ്ങിയേക്കും. റെക്കോർഡ് തുക നൽകി ടീമിൽ എത്തിച്ച താരം ബാഴ്സകായുള്ള മൂന്നാം മത്സരത്തിൽ തന്നെ പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഗെറ്റഫകെതിരെ സെപ്റ്റംബർ പതിനാറിനാണ് താരം അവസാന മത്സരം കളിച്ചത്. ഹാം സ്ട്രിങ്ങിന് പരിക്കേറ്റ താരം ഫിൻലാന്റിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഏകദേശം 135.5 മില്യൺ യൂറോ നൽകിയാണ് ഇരുപത്തുകാരനായ താരത്തെ ബാഴ്സ സ്വന്തമാക്കിയത്. നെയ്മറിന് പകരകാരനാവുമെന്ന പ്രതീക്ഷയിൽ ന്യൂ കാമ്പിൽ എത്തിയ താരം സീസൺ തുടക്കത്തിൽ തന്നെ പരിക്കേറ്റ്  പുറത്തായത് ബാഴ്സക്ക് വൻ തിരിച്ചടിയായിരുന്നു. എങ്കിലും സീസണിൽ അപരാജിത കുതിപ്പ് നടത്തിയ ബാഴ്സ നിലവിൽ ല ലീഗെയിൽ ഒന്നാം സ്ഥാനത്താണ്‌. ചമ്പ്യൻസ് ലീഗിൽ ചെൽസികെതിരായ മത്സരത്തിന് മുൻപ് ഡെംബെലെ എത്തുന്നത് അവരുടെ കരുത്ത് കൂട്ടും. കൂടാതെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏതാനും പുതിയ കളിക്കാർ ബാഴ്സയിൽ എത്താൻ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version