ഇംഗ്ലണ്ടിലെ വനിതാ ലീഗുകൾക്ക് ഇനി പുതിയ മുഖം

ഇംഗ്ലീഷ് വനിതാ ലീഗുകൾ ബ്രാൻഡിംഗിന്റെ ഭാഗമായുള്ള മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലീഗുകളുടെ പേരും ലോഗോയും വരും സീസൺ മുതൽ മാറും. ഒന്നു മുതൽ നാലുവരെയുള്ള ഡിവിഷനുകളിലാണ് മാറ്റം. ഒന്നാം ഡിവിഷൻ - എഫ് എ വുമൺസ് സൂപ്പർ ലീഗ് രണ്ടാം ഡിവിഷൻ - എഫ് എഫ്…

രാജു ഗെയ്ക്‌വാദ് ജംഷദ്പൂർ എഫ് സിയിൽ

മുൻ ഇന്ത്യൻ ഡിഫൻഡർ രാജു ഗെയ്ക്‌വാദിനെ ജംഷദ്പൂർ എഫ് സി സ്വന്തമാക്കി. കഴിഞ്ഞ ഡ്രാഫ്റ്റിൽ വൻ തുകയ്ക്ക് മുംബൈ സിറ്റി സ്വന്തമാക്കിയ താരമാണ് രാജു ഗെയ്ക്‌വാദ്. ഇന്ത്യയുടെ ത്രോ മാൻ എന്നറിയപ്പെടുന്ന രാജു മുമ്പ് ടാറ്റ ഫുട്ബോൾ അക്കാദമിയുടെ…

ഇതാണ് എന്റെ വീട്, റിനോ ആന്റോയെ ബെംഗളൂരു വരവേറ്റത് തകർപ്പൻ വീഡിയോയിലൂടെ

ബെംഗളൂരു എഫ് സിയുടെ പ്രൊഫഷണൽ രീതികൾ എന്നും ഇന്ത്യൻ ഫുട്ബോളിനെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. റിനോ ആന്റോയെന്ന് ക്ലബിന് വേണ്ടി നാലു വർഷം ബൂട്ടണിഞ്ഞ പ്രിയതാരത്തെ തിരിച്ചു കൊണ്ടുവന്നപ്പോഴും ആ‌ പ്രൊഫഷണൽ രീതി കാണാൻ കഴിഞ്ഞു. ഗുർപ്രീത് സിങിന്റെ…

റിനോ ആന്റോ വീണ്ടും ബെംഗളൂരു എഫ് സിയിൽ

കേരള ബ്ലാസ്റ്റേഴ്സിനോട് യാത്ര പറഞ്ഞ മലയാളികളുടെ സ്വന്തം റൈറ്റ് ബാക്ക് റിനോ ആന്റോ തന്റെ മുൻ ക്ലബായ ബെംഗളൂരു എഫ് സിയുമായി കരാറിൽ എത്തി. ഇന്ന് ബെംഗളൂരു എഫ് സി തന്നെ റിനോ ആന്റോയുമായി കരാറിൽ എത്തിയത് ഔദ്യോഗികമായി അറിയിച്ചു. ബെംഗളൂരു എഫ് സി ഐ എസ്…

ലോകകപ്പിലെ റെക്കോർഡ് തുടരാൻ ഉസ്ബെക്കിസ്ഥാൻ റഫറി

ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ചതിനുള്ള റെക്കോർഡ് സ്വന്തം പേരിലുള്ള ഉസ്ബെക്കിസ്ഥാൻ റഫറി റവ്ഷാൻ ഇർമാറ്റോവ് ഇത്തവണയും ലോകകപ്പിന് എത്തുന്നുണ്ട്. ഇതുവരെ ലോകകപ്പിൽ 9 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള ഇർമാറ്റോവിനാണ് ലോകകപ്പിലെ…

ബാഴ്സലോണയുടെ പ്രീസീസൺ ടൂർ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു

ബാഴ്സലോണയുടെ അടുത്ത സീസണായുള്ള ഒരുക്കങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങൾ പ്രഖ്യാപിച്ചു. പ്രീ സീസണായുള്ള തയ്യാറെടുപ്പുകൾ ബാഴ്സലോണ ഇത്തവണ ജൂലൈ 16 മുതൽ ആരംഭിക്കും. ലോകകപ്പിൽ പങ്കെടുക്കാത്ത എല്ലാ താരങ്ങളും ജൂലൈ 16ന് ബാഴ്സലോണ ക്യാമ്പിൽ എത്തും.…

ഇനി കളി ശക്തരോട്, സൗദിക്കെതിരെയും സിറിയക്കെതിരെയും കളിക്കാൻ ഇന്ത്യ

ഇന്റർ കോണ്ടിനന്റൽ കപ്പിൽ എതിരാളികൾ മൂന്നാം കിട ടീമിനെ അയച്ച് ഇന്ത്യയുടെ ഉദ്ദേശത്തെ ഇല്ലാതാക്കിയെങ്കിലും കരുത്തരായ എതിരാളികളെ തേടിയുള്ള ഇന്ത്യയുടെ യാത്ര തുടരുകയാണ്. ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിനായി ഏഷ്യയിലെ രണ്ട് വലിയ ശക്തികളുമായി…

റഷ്യയിൽ വിമാനം ഇറങ്ങുന്ന ആദ്യ ടീമായി ഇറാൻ

റഷ്യൻ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം ആയതുപോലെ തന്നെ ലോകപ്പിനായി റഷ്യയിൽ വിമാനം ഇറങ്ങുന്ന ആദ്യ ടീമെന്ന‌ നേട്ടവും ഇറാൻ സ്വന്തമാക്കി‌‌. ലോകകപ്പിനായി റഷ്യയിൽ ആദ്യമെത്തുന്ന ടീമാണ് ഇറാൻ. കാർലോസ് കുയിറൊസിന്റെ നേതൃത്വത്തിൽ വലിയ സംഘം തന്നെ…

ഡാനി ആൽവേസിന്റെ ശസ്ത്രക്രിയ വിജയകരം

പി എസ് ജി ഫുൾബാക്കായ ഡാനി ആൽവസിന്റെ കാൽ മുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞതായി പി എസ് ജി അറിയിച്ചു. ഇന്നലെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ വിജയകരമാണെന്നും കളത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമം ഇന്ന് മുതൽ ആൽവേസ് ആരംഭിക്കുകയാണെന്നും…

കളിക്കിടെ നോമ്പ് തുറക്കാനുള്ള ടുണീഷ്യൻ തന്ത്രം വ്യക്തമാക്കി പരിശീലകൻ

മത്സരത്തിനിടെ റമദാൻ വ്രതം അവസാനിപ്പിക്കുന്നതിനുള്ള ടുണീഷ്യൻ തന്ത്രം വ്യക്തമാക്കി ടുണീഷ്യൻ പരിശീലകൻ നബീൽ മാലോൽ. മത്സരത്തിനിടെ നോമ്പ് തുറക്കാനുള്ള സമയമായാൽ ഗോൾ കീപ്പറോട് പരിക്ക് അഭിനയിക്കാനാണ് പരിശീലകൻ പറഞ്ഞിരിക്കുന്നത്. ഗോൾകീപ്പർക്ക്…