വോൾവ്സിന്റെ ബെൽജിയം മധ്യനിര താരം ലിയാണ്ടർ ഡെന്റോൻക്കറെ ടീമിൽ എത്തിച്ചു ആസ്റ്റൺ വില്ല. 13 മില്യൺ യൂറോക്ക് ആണ് താരത്തെ വില്ല ടീമിൽ എത്തിച്ചത്. മെഡിക്കൽ പൂർത്തിയായ ശേഷം താരം വില്ലയും ആയി ഉടൻ കരാറിൽ ഒപ്പിടും.
ഇതോടെ വില്ലയുടെ ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസ് ക്ലബ് വിടാനുള്ള സാധ്യത കൂടി. താരത്തെ നിലവിൽ ടീം വിടാൻ അനുവദിക്കില്ല എന്നാണ് വില്ല നിലപാട്. നിലവിൽ ആഴ്‌സണലും ആയി ഡഗ്ലസ് ലൂയിസ് വ്യക്തിഗത കരാറിൽ ഉടൻ എത്തും എന്നാണ് സൂചന. അതേസമയം ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ താരത്തെ ടീമിൽ എത്തിക്കുക ആഴ്‌സണലിന് അത്ര എളുപ്പം ആവില്ല.